Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൊബൈൽ കവറേജ് ഇല്ല;...

മൊബൈൽ കവറേജ് ഇല്ല; കുരങ്ങാട്ടിക്കാർ ദുരിതത്തിൽ

text_fields
bookmark_border
മൊബൈൽ കവറേജ് ഇല്ല; കുരങ്ങാട്ടിക്കാർ ദുരിതത്തിൽ
cancel
അടിമാലി: അടിമാലി ടൗണിനോട്​ ചേർന്ന കുരങ്ങാട്ടി ആദിവാസി മേഖലയില്‍ ഇനിയും മൊബൈല്‍ നെറ്റ്​വര്‍ക്ക് ലഭിക്കാത്തത് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുയര്‍ത്തുന്നു. ടൗണില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം ദൂരെയാണ് കുരങ്ങാട്ടിയെങ്കിലും മൊബൈല്‍ നെറ്റ്​വര്‍ക്ക് ലഭ്യമല്ല. കാലങ്ങളായി ആവശ്യമുന്നയിച്ചിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നതാണ് പ്രധാന പ്രശ്നം. ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തി തങ്ങളുടെ ആശയവിനിമയ ക്ലേശം ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ഇവിടത്തുകാർ ആവശ്യപ്പെടുന്നത്​. കാട്ടാനയടക്കം വന്യജീവികളുടെ ശല്യം സ്ഥിരമായുള്ള മേഖലകൂടിയാണ് കുരങ്ങാട്ടി. കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം ഈ മേഖലയില്‍ വിഹാരം നടത്താറുണ്ട്. വീടുകള്‍ക്കുനേരെയും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സമയങ്ങളില്‍ മറ്റുള്ളവരെ വിവരമറിയിക്കാനോ ആശയവിനിമയം നടത്താനോ മൊബൈല്‍ നെറ്റ്​വര്‍ക്കിന്റെ അപര്യാപ്തത മൂലം സാധിക്കാറില്ല. മഴക്കാലങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ നടന്നാലും മറ്റുള്ളവരോട് നേരിട്ടെത്തി വിവരം ധരിപ്പിക്കുകയേ നിര്‍വാഹമുള്ളൂ. idl adi 2 kurangatty ചിത്രം: കുരങ്ങാട്ടി ടൗൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story