Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:34 AM IST Updated On
date_range 26 Jan 2022 5:34 AM ISTവാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ ഭരണപ്രതിസന്ധിയെന്ന്
text_fieldsbookmark_border
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമെന്ന് യു.ഡി.എഫ് അംഗങ്ങൾ. 2022-23 സാമ്പത്തികവർഷ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 10.30ന് ചേരാൻ തീരുമാനിച്ച അടിയന്തര കമ്മിറ്റി ഭരണകക്ഷി അംഗങ്ങളിൽ ചിലരുടെ ബഹിഷ്കരണംമൂലം മാറ്റി. പദ്ധതി സമർപ്പിച്ച് അംഗീകാരം വാങ്ങേണ്ട സമയത്ത് ഇത്തരം ബഹിഷ്കരണം ഭരണപ്രതിസന്ധി രൂക്ഷമാക്കും. ഭരണപക്ഷാംഗങ്ങൾ തമ്മിലെ അസ്വാരസ്യമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം പദ്ധതികൾ യഥാകാലം നടപ്പാക്കാനോ വ്യക്തിനുകൂല്യം സാധാരണക്കാരിൽ എത്തിക്കാനോ കഴിയുന്നില്ല. മാർച്ച് 30നകം നടപ്പാക്കേണ്ട പല പദ്ധതികളും ഇപ്പോഴും കടലാസിലാണ്. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കമ്മിറ്റിയും ഉച്ചക്കുശേഷം വികസന സെമിനാറുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, എൽ.ഡി.എഫ് മെംബർമാരുടെ നിസ്സഹരണംമൂലം നടന്നില്ല. ഭരണപക്ഷത്തെ ശീതസമരത്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിക്കും പ്രസിഡന്‍റിനും പരാതി നൽകി. പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു. യോഗത്തിൽ മെംബർമാരായ വിൻസന്‍റ് വള്ളാടി, ടിന്‍റു സുഭാഷ്, സെലീന വിൽസൻ, ഏലിയാമ്മ ജോയി, ആലീസ് ജോസ്, കുട്ടായി രാജപ്പൻ, അജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story