Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:33 AM IST Updated On
date_range 26 Jan 2022 5:33 AM ISTതേയില ബോർഡിന്‍റെ ഘടന മാറ്റം തിരിച്ചടിയാകും –കർഷക ഫെഡറേഷൻ
text_fieldsbookmark_border
കട്ടപ്പന: തേയില ഉൾപ്പെടെ വിവിധ കാർഷിക ബോർഡുകളുടെ ഘടന മാറ്റത്തിനുള്ള കേന്ദ്ര സർക്കാർ നീക്കം കാർഷിക മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ. അന്യായമായ ഇറക്കുമതിയും വിളനാശവും വിലയിടിവും മൂലം ദുരിതമനുഭവിക്കുന്ന കർഷകരെ വീണ്ടും ദുരിതത്തിലാക്കുന്നതാണ് ബോർഡുകളുടെ ഘടന മാറ്റം. തേയില ബോർഡിൽ കർഷകർക്കുണ്ടായിരുന്ന നാമമാത്രമായ പ്രാതിനിധ്യം പോലും ഇല്ലാതാകും. കർഷകദ്രോഹ ബില്ല് ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ഫെഡറേഷൻ പ്രസിഡന്‍റ് വൈ. സി സ്റ്റീഫൻ ആവശ്യപ്പെട്ടു. പട്ടയം റദ്ദാക്കൽ ആശങ്കാജനകം -തൃണമൂൽ കോൺഗ്രസ് തൊടുപുഴ: മൂന്നാറിൽ 21 വർഷം മുമ്പ് നൽകിയ പട്ടയങ്ങൾ റദ്ദാക്കുന്നത് ആശങ്കാജനകമാണെന്ന് തൃണമൂൽ കോൺഗ്രസ് ജില്ല കമ്മിറ്റി. വർഷങ്ങളായി സ്വന്തം ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കുന്ന ജില്ലയിലെ സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാണ്. പട്ടയപ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് കെ.സി. രമേശൻ മുണ്ടക്കാട് അധ്യക്ഷത വഹിച്ചു. ശശിധരൻ നായർ, കുമാർ മൂന്നാർ, കെ.എസ്. സജീവൻ, പ്രദീപ് അണ്ണായിക്കണ്ണം, പി.കെ. ശ്രീദേവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story