Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:31 AM IST Updated On
date_range 26 Jan 2022 5:31 AM ISTപ്രാഥമികാരോഗ്യകേന്ദ്രം മാറ്റാനുള്ള നീക്കം തടഞ്ഞു
text_fieldsbookmark_border
പെരുവന്താനം: മേലോരത്ത് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാനുള്ള നീക്കം പട്ടികജാതി-വർഗ ഗോത്ര കമീഷൻ തടഞ്ഞു. കേന്ദ്രം മാറ്റരുതെന്ന് ജില്ല മെഡിക്കൽ ഓഫിസർക്ക് കമീഷൻ ചെയർമാൻ ബി.എസ്. മാവോജി നിർദേശം നൽകി. ഇതോടൊപ്പം ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താനും നിർദേശമുണ്ട്. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം പുതുക്കിപ്പണിയുകയോ പുതിയ കെട്ടിടം നിർമിച്ചുനൽകുകയോ ചെയ്യണമെന്ന് കൊക്കയാർ പഞ്ചായത്ത് സെക്രട്ടറി, ഡി.എം.ഒ എന്നിവരോട് കമീഷൻ ആവശ്യപ്പെട്ടു. ഊരുമൂപ്പൻ ഇ.എ. എബ്രഹാം, പ്രദേശവാസി കുഞ്ഞുമോൻ കുഞ്ഞുകുട്ടൻ എന്നിവർ കമീഷന് നൽകിയ പരാതിയിലാണ് ഉത്തരവ് പി.എച്ച്.സി മേലോരത്തുനിന്ന് മാറ്റിയാൽ മേലോരം, ആനചാരി, പെരുവന്താനം പഞ്ചായത്തിലെ അഴങ്ങാട് മേഖലകളിലെ ജനങ്ങൾക്ക് ചികിത്സ സൗകര്യം നിഷേധിക്കപ്പെടുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമീഷൻ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ മേലോരത്ത് നടന്ന യോഗം ആവശ്യപ്പെട്ടു. കൺവീനർ ഫാ. തോമസ് പ്ലാത്തറവയലിൽ അധ്യക്ഷത വഹിച്ചു. ഇ എ. എബ്രഹാം, രാജശേഖരൻ, ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story