Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:31 AM IST Updated On
date_range 26 Jan 2022 5:31 AM ISTബൈക്ക് മോഷണംപോയി
text_fieldsbookmark_border
ബൈക്ക് മോഷണം പോയി വഴിത്തല: വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. വഴിത്തല കുരിശുങ്കല്‍ ഡോ. അതുല്‍ ജോയിയുടെ കെ.എല്‍-35 എച്ച് 8397 നമ്പര്‍ ബുള്ളറ്റാണ് ചൊവ്വാഴ്ച പുലര്‍ച്ച ഒന്നോടെ മോഷ്ടിച്ചത്. വീടിനു സമീപത്തെ കെട്ടിടത്തോടുചേര്‍ന്നുള്ള ഷെഡിലായിരുന്നു വെറ്ററിനറി ഡോക്ടറായ അതുല്‍ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് വാഹനത്തിന്റെ ലോക്ക് തകര്‍ത്ത് കടത്തിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 'കോവിഡ്: അനാസ്ഥ അവസാനിപ്പിക്കണം' തൊടുപുഴ: ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാറിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് തൊടുപുഴയില്‍ ചേര്‍ന്ന ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കല്‍, ജില്ല ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുല്‍ പള്ളത്ത്പറമ്പില്‍, ടോമി മൂഴിക്കുഴിയില്‍, സാബു മുതിരക്കാല, അനില്‍ പയ്യാനിക്കല്‍, സാം ജോര്‍ജ്, സിബിച്ചന്‍ മനക്കല്‍, ജോസ് ചിറ്റടിയില്‍, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ജോസ് പുന്നോലിക്കുന്നേല്‍, ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story