Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:31 AM IST Updated On
date_range 26 Jan 2022 5:31 AM ISTമുല്ലക്കാനം, ചക്കിമാലി മേഖലയിൽ കാട്ടാനശല്യം
text_fieldsbookmark_border
മൂലമറ്റം: മുല്ലക്കാനം, ചക്കിമാലി കാർഷിക മേഖലയിൽ കാട്ടാനശല്യം രൂക്ഷം. കാട്ടിൽ വെള്ളം കിട്ടാതായതാണ് ഈ മേഖലയിലേക്ക് കാട്ടാന ഇറങ്ങാൻ കാരണമെന്ന് പറയുന്നു. ജീവൻ പണയംവെച്ചാണ് വനാതിർത്തിയിൽ ഗ്രാമവാസികൾ കഴിഞ്ഞുകൂടുന്നത്. മുല്ലക്കാനം മേഖലയിൽ എത്തിയ കാട്ടാന ദിവസങ്ങളായിട്ടും കാടുകയറിയിട്ടില്ല. പലരുടെയും കാർഷിക വിളകൾ കാട്ടാന നശിപ്പിക്കുകയാണ്. പലരും തലനാരിഴക്കാണ് ആനകളിൽനിന്ന് രക്ഷപ്പെടുന്നത്. വനാതിർത്തിയിലെ ഗ്രാമങ്ങളിൽ ജനങ്ങൾ സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാത്ത സാഹചര്യമാണ്. tdl mltm മുല്ലക്കാനം ബോള്കണ്ടം ഭാഗത്ത് റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ. നാട്ടുകാർ ജീപ്പിലിരുന്ന് പകർത്തിയ ചിത്രം പൂർവവിദ്യാർഥി സംഗമം മാറ്റി തൊടുപുഴ: ന്യൂമാൻ കോളജിലെ പൂർവവിദ്യാർഥി സംഘടനയായ ന്യൂമാനൈറ്റ്സിന്‍റെ 26ലെ പൂർവവിദ്യാർഥി സംഗമം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
