Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:32 AM IST Updated On
date_range 25 Jan 2022 5:32 AM ISTഅതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ 'ചങ്ങാതി' പദ്ധതി
text_fieldsbookmark_border
മൂന്നാർ: അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ 'ചങ്ങാതി' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെയാണ് മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്നത്. സംസ്ഥാന സാക്ഷരത മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയിൽ കുട്ടികളെയും മുതിർന്നവരെയും പങ്കാളികളാക്കും. നഗരങ്ങൾ കേന്ദ്രീകരിച്ചും തോട്ടം മേഖലകൾ കേന്ദ്രീകരിച്ചുമായിരിക്കും ക്ലാസുകൾ. മുഴുവൻ അന്തർസംസ്ഥാന തൊഴിലാളികളെയും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തമിഴ്, ഹിന്ദി ഭാഷകളറിയാവുന്നവരെ കണ്ടെത്തി പരിശീലനം നൽകി ഇൻസ്ട്രക്ടർമാരായി നിയോഗിച്ചായിരിക്കും ക്ലാസുകൾ ആരംഭിക്കുന്നത്. സമ്പൂർണ സാക്ഷരത യജ്ഞം പോലെ ബൃഹത്തായ പദ്ധതിയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story