Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 5:31 AM IST Updated On
date_range 25 Jan 2022 5:31 AM ISTഒന്നേകാല്‍ ലക്ഷം വില വരുന്ന പോത്തിനെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
തൊടുപുഴ: ഒന്നേകാല്‍ ലക്ഷം വില വരുന്ന പോത്തിനെ കാണാതായതായി പരാതി. പെരുമ്പിള്ളിച്ചിറ കറുക കൊച്ചിലവുങ്കല്‍ ലത്തീഫിന്‍റേതാണ് പോത്ത്. കോലാനി -വെങ്ങല്ലൂര്‍ ബൈപാസില്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ പാടത്താണ് പോത്തിനെ കെട്ടിയിരുന്നത്. പാടത്ത് കെട്ടിയിരുന്ന പോത്തിനെ രാത്രിയില്‍ വാഹനത്തില്‍ കടത്തുകയായിരുന്നു. മോഷ്ടാക്കള്‍ പോത്തിനെ പിക്ക് അപ്പ് വാനില്‍ കയറ്റുന്നതിന്‍റെയും കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറകളില്‍നിന്ന് ലഭിച്ചിരുന്നു. ഇത് ഉള്‍പ്പെടെയാണ് ലത്തീഫ് തൊടുപുഴ പൊലീസിൽ പരാതി നല്‍കിയത്. എന്നാല്‍, പൊലീസിന്‍റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ലത്തീഫിന്‍റെ പരാതി. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്നും വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായും സി.ഐ വി.സി.വിഷ്ണുകുമാര്‍ പറഞ്ഞു. കാട്ടുപന്നി വട്ടം ചാടി; ബൈക്ക് യാത്രികന് പരിക്ക് ചെറുതോണി: വട്ടംചാടിയ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചത്തു. തിങ്കളാഴ്ച രാവിലെ ആറിന് വാഴത്തോപ്പ് പഞ്ചായത്തോഫിസിന് സമീപമാണ് അപകടം. കാല്‍വരിമൗണ്ട് പനങ്കാലായില്‍ റെജി തോമസിനാണ് (34) പരിക്കേറ്റത്. ജെ.സി.ബി ഓപറേറ്ററായ റെജി കാല്‍വരിമൗണ്ടില്‍നിന്ന് വാഴത്തോപ്പിലുള്ള സുഹൃത്തിനെ കണ്ടശേഷം ജോലിസ്ഥലമായ വിമലഗിരിയിലേക്ക് പോകുകയായിരുന്നു. ബൈക്കിനുമുന്നിലേക്ക് അപ്രതീഷിതമായി എത്തിയ പന്നിയെ ഇടിച്ചശേഷം റോഡിലേക്ക് തെറിച്ചുവീണ റെജി ബൈക്കുള്‍പ്പെടെ 50 മീറ്ററോളം നിരങ്ങിയാണ് വീണത്. മുഖത്തിനും കൈകാലുകൾക്കും പരിക്കുപറ്റി. ഓടിയെത്തിയ നാട്ടുകാര്‍ റെജിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പന്നിയെ നഗരംപാറ റേഞ്ചോഫിസിൽ കൊണ്ടുവന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മറവു ചെയ്തു. അപേക്ഷ ലഭിക്കുന്ന മുറക്ക് അര്‍ഹമായ ചികിത്സാസഹായം റെജിക്ക് നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story