Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:34 AM IST Updated On
date_range 24 Jan 2022 5:34 AM ISTആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് വ്യാപിക്കുന്നു
text_fieldsbookmark_border
* ഈ മാസം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 62 പേർക്ക് രോഗബാധ തൊടുപുഴ: ആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ് വ്യാപിക്കുന്നത് പല ആശുപത്രികളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഈ മാസം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 62 ആരോഗ്യപ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരുടെ കുറവുമൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും താളം തെറ്റുകയാണ്. കോവിഡ് ബ്രിഗേഡിലെ പിരിച്ചുവിട്ട ജീവനക്കാർക്ക് പകരം നിയമനമില്ലാത്തതും പോസിറ്റിവാകുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതും ചികിത്സക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കോവിഡ് ബ്രിഗേഡ് വഴി നിയമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ഒന്നും രണ്ടും തരംഗം അതിജീവിച്ചത്. മൂന്നാം തരംഗത്തിൽ വ്യാപനം രൂക്ഷമാകുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ജീവനക്കാരെ നിയമിക്കാൻ നടപടിയെടുത്തില്ല. ഇത് മറ്റ് ജീവനക്കാരുടെ ജോലിഭാരം കൂട്ടുകയാണ്. കുട്ടികളുടെ വാക്സിനേഷനടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതും ആരോഗ്യപ്രവർത്തകരാണ്. കോവിഡ് ബാധിതരാകുന്നവർക്ക് പകരം നിലവിൽ ആളില്ലാത്ത സാഹചര്യമാാണ്. ഇനിയും കോവിഡ് കേസുകൾ ഉയർന്നാൽ ഇത് കടുത്ത വെല്ലുവിളിയാകും ജില്ലയിലെ ആരോഗ്യമേഖലയിൽ സൃഷ്ടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story