Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:33 AM IST Updated On
date_range 24 Jan 2022 5:33 AM ISTകപ്പ വാട്ട് കാലം; കൂട്ടായ്മയുടെ ഓർമയിൽ നാട്ടുംപുറം
text_fieldsbookmark_border
മൂലമറ്റം: ഗ്രാമീണ മേഖലകളിലെ ഐക്യം ഊട്ടിയുറപ്പിച്ചിരുന്ന ആഘോഷമായിരുന്നു ഒരുകാലത്ത് കപ്പവാട്ടൽ. എന്നാൽ, ഇന്ന് അത് കാണാൻ കിട്ടാത്ത സ്ഥിതിയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കപ്പ വാട്ട് നടന്നിരുന്നത്. പഴയ തലമുറ മാറ്റാൾ പണിയിലൂടെയാണ് കപ്പ കൃഷിമുതൽ കപ്പവാട്ടുവരെ നടത്തിയിരുന്നത്. അയൽവാസികൾ പരസ്പരം സഹകരിച്ച് നടത്തിയിരുന്ന കപ്പ വാട്ടലിനാണ് മാറ്റാൾ പണി എന്ന് പറയുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ രാപ്പകൽ നടത്തിയിരുന്ന കപ്പവാട്ട് അവിടങ്ങളിൽ ഉത്സവ പ്രതീതി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഈ കൂട്ടായ്മ വിരളമാണ്. കപ്പ പറിക്കൽ മുതൽ വാട്ടുന്നതുവരെ കൂലിക്കാരെ ഏൽപ്പിക്കാൻ തുടങ്ങിയതോടെ നാട്ടിൻ പുറത്തെ ഉത്സവവും അന്യംനിന്നുപോയി. ഇതോടെ കപ്പവാട്ടലിലെ ലാഭം നഷ്ടപ്പെടുകയും കപ്പവാട്ട് അന്യംനിൽക്കുകയുമായിരുന്നു. കൂലി നൽകി പണിയിപ്പിക്കുന്നതിനാൽ കപ്പ കൃഷി ലാഭകരല്ലാതായി. ഈ കൂട്ടായ്മ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണ് നാട്ടിൻ പുറത്തുള്ളവർ. പച്ചക്കപ്പക്ക് കാര്യമായ വില ലഭിക്കാത്തതിനാലും വറുതികാലത്ത് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനുമാണ് ഉണക്കി സൂക്ഷിക്കുന്നത്. പച്ചക്കപ്പക്ക് 20 രൂപ വരെ ലഭിക്കുമ്പോൾ ഉണക്ക കപ്പക്ക് 60തും 70തും രൂപ വരെ ലഭിക്കും. TDL KAPPAVATTU വെള്ളിയാമറ്റം ദേവരുപാറയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന കപ്പവാട്ടലിൽനിന്ന് പുള്ളിക്കാനത്തിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം -കെ.പി.എം.എസ് തൊടുപുഴ: പുള്ളിക്കാനം പഴയകാട് മേഖലയിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കെ.പി.എം.എസ്. കുടിവെള്ളം, ബസ് സർവിസ്, ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകാത്തതടക്കമുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. നിലവിൽ ബി.എസ്.എൻ.എൽ ടവറിൽനിന്ന് ആവശ്യത്തിന് സിഗ്നൽ ലഭിക്കാത്ത സ്ഥിതിയാണ്. ആറ് മാസത്തേക്ക് ഇവിടെ കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുന്നുണ്ട്. ആയുർവേദ ആശുപത്രിയും മൃഗാശുപത്രിയും കാടുകയറി നശിച്ച് കിടക്കുകയാണ്. ഈ പ്രദേശങ്ങളിൽ ആവശ്യത്തിന് ബസ് സർവിസും നിലവിലില്ല. പ്രദേശത്ത് പട്ടയം ലഭിക്കാത്ത കുടുംബങ്ങൾ നിരവധിയാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും കെ.പി.എം.എസ് തൊടുപുഴ യൂനിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story