Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:30 AM IST Updated On
date_range 24 Jan 2022 5:30 AM ISTക്വാറന്‍റീന്‍ അവധി റദ്ദാക്കരുത് -എന്‍.ജി.ഒ അസോ.
text_fieldsbookmark_border
നെടുങ്കണ്ടം: രോഗികളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന സ്‌പെഷല്‍ കാഷ്വല്‍ ലീവ് റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആണെങ്കില്‍ ജീവനക്കാര്‍ ഓഫിസില്‍ വെളിപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്തു സമൂഹ അകലം പാലിച്ച് ഓഫിസില്‍ എത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇത് ഓഫിസുകളില്‍ വരുന്ന പൊതുജനങ്ങള്‍ക്കും സഹ ജീവനക്കാര്‍ക്കും കോവിഡ് പകരുന്നതിന് കാരണമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് ഷാജി ദേവസ്യ, ജില്ല സെക്രട്ടറി രാജേഷ് ബേബി, ജില്ല ട്രഷറര്‍ ശിഹാബ് പരീത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story