Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:30 AM IST Updated On
date_range 24 Jan 2022 5:30 AM ISTപട്ടം കോളനി മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു
text_fieldsbookmark_border
നെടുങ്കണ്ടം: പട്ടം കോളനി മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കുതിക്കുന്നു. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലാണ് രോഗികൾ വർധിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഈ മാസം ശനിയാഴ്ച വരെ നെടുങ്കണ്ടം പഞ്ചായത്തില്‍ 484 പേര്‍ക്ക് പോസിറ്റിവായി. ഇതില്‍ പകുതിയിലേറെപ്പേരും ഇപ്പോഴും ചികിത്സയിലാണ്. 400 പേരോളം വീടുകളില്‍ നിരീക്ഷണത്തിലാണ്. പട്ടം കോളനി മേഖലയില്‍ മാത്രം ഈ മാസം കോവിഡ് സ്ഥിരീകരിച്ചത് 900ലധികം ആളുകള്‍ക്കാണ്. എന്നാല്‍, ഇതിന്റെ ഇരട്ടി രോഗികളുള്ളതായാണ് അനൗദ്യോഗിക കണക്ക്. നെടുങ്കണ്ടം, തൂക്കുപാലം, രാമക്കല്‍മേട് മേഖലയിലും രോഗികളുടെ എണ്ണം വര്‍ധിച്ചു. നിലവില്‍ ടൗണിലും പരിസര പ്രദേശങ്ങളിലെങ്ങും ഒരു സുരക്ഷാമാനദണ്ഡങ്ങളുമില്ല. മുമ്പ് പഞ്ചായത്ത് ടൗണില്‍ സ്ഥാപിച്ചിരുന്ന സാനിറ്റൈസര്‍ ബൂത്തുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story