Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരവീന്ദ്രൻ പട്ടയത്തിന്...

രവീന്ദ്രൻ പട്ടയത്തിന് പകരം പുതിയ പട്ടയം; ഇടനിലമാഫിയ രംഗത്ത്

text_fields
bookmark_border
മൂന്നാർ: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ്​ ചെയ്യാൻ​ സർക്കാർ പുറ​പ്പെടുവിച്ച ഉത്തരവിന്​​ പിന്നാലെ പട്ടയദല്ലാൾമാരും രംഗത്ത്. വൻതുക ഈടാക്കി പട്ടയം വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്​താണ്​ റവന്യൂ ഓഫിസുകളുടെ പേര് പറഞ്ഞ് ഇവർ രംഗത്തുവന്നിരിക്കുന്നത്. പുതിയ പട്ടയത്തിന് അപേക്ഷ സമർപ്പിക്കാനും അപേക്ഷ പരിഗണിക്കുന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുമായി പണച്ചെലവുണ്ടെന്നും അത് നൽകിയാൽ പട്ടയം വാങ്ങി നൽകാമെന്നുമൊക്കെയാണ്​ സംഘത്തിന്‍റെ വാഗ്ദാനം. ദേവികുളം കേന്ദ്രീകരിച്ച് ചിലർ വൻതോതിൽ പ്രചാരണവും പണപ്പിരിവും ആരംഭിച്ചതായാണ് വിവരം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി ഉത്തരവിറക്കാൻ ജില്ല കലക്ടറെ സർക്കാർ ചുമതലപ്പെടുത്തിയതിന് തൊട്ടുപിന്നാലെതന്നെ തട്ടിപ്പ് സംഘങ്ങളും സജീവമായത് അധികൃതരെ കുഴപ്പിച്ചിരിക്കുകയാണ്​. പുതിയ പട്ടയത്തിന് അപേക്ഷ നൽകുന്നമുറക്ക്​ അവ ക്രമപ്പെടുത്തി നൽകാമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ, അപേക്ഷ നൽകാനുള്ള തീയതിപോലും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പട്ടയത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാൽ വിവരമറിയിക്കണമെന്നും തഹസിൽദാറും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story