Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നുദിവസത്തെ ദേശീയ...

മൂന്നുദിവസത്തെ ദേശീയ ചിത്രകലാ ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
മൂന്നുദിവസത്തെ ദേശീയ ചിത്രകലാ ക്യാമ്പ് സമാപിച്ചു
cancel
മൂന്നാർ: പശ്ചിമഘട്ടത്തിന്‍റെ പശ്ചാത്തലത്തിൽ വർണങ്ങൾ കൊണ്ട് പുതിയ ലോകം സൃഷ്ടിച്ച ചിത്രകലാ ക്യാമ്പ് സമാപിച്ചു. ദക്ഷിണേന്ത്യയിലെ ഇരുപതോളം കലാകാരന്മാരുടെ നേതൃത്വത്തിലാണ്​ ദേശീയ ചിത്രകല ക്യാമ്പ്​ നടന്നത്​. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ക്യാമ്പിൽ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി നൂറോളം ചിത്രങ്ങളാണ്​ ഒരുങ്ങിയത്​. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള സാംസ്‌കാരിക വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കേരള ലളിതകലാ അക്കാദമിയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍ററുമാണ്​ 'ഡീപ് ഹ്യൂസ്' എന്നപേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തില്‍നിന്ന് പന്ത്രണ്ടും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമായുള്ള ഇരുപതോളം കലാകാരന്മാരാണ് പ​ങ്കെടുത്തത്​. കോവിഡ് കാലത്ത് മാനസികവും തൊഴില്‍പരവുമായി പ്രതിസന്ധി നേരിട്ട കലാകാരമാര്‍ക്ക് വലിയ പ്രചോദനം ലഭിക്കാന്‍ സഹായകരമായ ക്യാമ്പാണ് മൂന്നാറില്‍ സംഘടിപ്പിക്കപ്പെട്ടതെന്ന് ചിത്രകാരന്മാര്‍ പറഞ്ഞു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. സൗത്ത്​ സോണ്‍ കള്‍ച്ചറല്‍ സൻെറര്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ദീപക് എസ്. കിര്‍വഡ്കര്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story