Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപലചരക്ക് കട കത്തിക്കാൻ...

പലചരക്ക് കട കത്തിക്കാൻ ശ്രമം; ​ പ്രതി പിടിയിൽ

text_fields
bookmark_border
തൊടുപുഴ: ലോഡ്ജിനോട് ചേർന്നുള്ള പലചരക്ക് കട കത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പട്ടയം കവല ചെരുപ്പുറത്ത്​ അനസാണ്​​ (39) പിടിയിലായത്​. തൊടുപുഴ വാട്ടർ അതോറിറ്റി റോഡിൽ വെളിയത്ത് ലോഡ്ജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓലിക്കൽ ഷാജിയുടെ കടക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തീയിടാൻ ശ്രമിച്ചത്​. ശനിയാഴ്ച രാവിലെ ഷാജി കട തുറക്കാൻ എത്തിയപ്പോഴാണ് ഒരുവശത്ത് തീപിടിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച പുലർച്ച ഒന്നരയോടെ ഒരാൾ കടക്ക്​ തീവെച്ചശേഷം ഓടി മറയുന്ന ദൃശ്യം സമീപത്തെ സ്ഥാപനങ്ങളിലുള്ള സി.സി ടി.വികളിൽനിന്ന് ലഭിച്ചു. മാസങ്ങൾക്ക് മുമ്പ് മാസങ്ങൾക്ക്​ മുമ്പ്​ ലോഡ്ജിൽനിന്ന്​ അനസിനെ ഷാജി പുറത്താക്കിയിരുന്നു. ഇതിന്‍റെ വിരോധമാണ്​ തീ​വെക്കാൻ കാരണമെന്ന് പൊലീസ്​ പറഞ്ഞു. തൊടുപുഴ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ്​ സംഘമാണ്​ പ്രതിയെ അറസ്റ്റ്​​ ചെയ്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story