Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർശന നടപടിയുമായി...

കർശന നടപടിയുമായി തൊടുപുഴ നഗരസഭ

text_fields
bookmark_border
തൊടുപുഴ: കോവിഡ് മൂന്നാംതരംഗം തൊടുപുഴ നഗരപരിധിയിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ജനങ്ങൾക്ക് കർശന ജാഗ്രത നിർദേശം നകുന്നതിനുമായി നഗരസഭ ചെയർമാൻ സനീഷ് ജോർജിന്‍റെ അധ്യക്ഷതയി യോഗം ചേർന്നു. ആരോഗ്യകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം.എ. കരീം, ആരോഗ്യപ്രവർത്തകർ, തഹസിദാർ, സെക്ടറൽ മജിസ്​ട്രേറ്റുമാർ, പൊലീസ്​, നോഡൽ ഓഫിസർമാർ തുടങ്ങിയവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ തൊടുപുഴ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ അനാവശ്യ ആൾക്കൂട്ടം ശ്രദ്ധയിപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ഷോപ്പിങ്​ കോംപ്ലക്സുകൾ, സൂപ്പർ മാർക്കറ്റുകൾ, ബസ്​ സ്റ്റാൻഡ്​, തുണിക്കടകൾ, പൊതു മാർക്കറ്റ്, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. യോഗത്തിൽ വ്യാപാര വ്യവസായികൾ, ഹോട്ടൽ, ​റെസി.​ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. 'വിഷുവിന് വിഷരഹിത പച്ചക്കറി: ജില്ലതല സമിതി ചെറുതോണി: 'വിഷുവിന് വിഷരഹിത പച്ചക്കറി' കാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി ജില്ലതല സമിതി രൂപവത്​കരിച്ചു. ചെറുതോണി ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സുഭിക്ഷകേരളം പദ്ധതിയുടെ ജില്ലതല ശില്‍പശാലയിലാണ് സമിതി രൂപവത്​കരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംയോജിത കൃഷി വികസിപ്പിക്കുന്നതിനും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷി ആരംഭിക്കാനും തീരുമാനമായി. ശില്‍പിശാല കിസാന്‍ സഭ കേന്ദ്രകമ്മിറ്റി അംഗം എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്‍റ്​ എന്‍.കെ ഗോപിനാഥന്‍ അധ്യക്ഷതവഹിച്ചു. സി.ഐ.ടു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.കെ. ജയചന്ദ്രന്‍, സാങ്കേതിക സമിതി അംഗം മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍ ജോസഫ് നന്ദി പറഞ്ഞു. സി.വി വര്‍ഗീസ് രക്ഷാധികാരിയും വി.എന്‍ മോഹനന്‍ ചെയര്‍മാനും റോമിയോ സെബാസ്റ്റ്യന്‍ കണ്‍വീനറുമായി ജില്ലതല സമിതിക്ക് രൂപംനല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story