Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:30 AM IST Updated On
date_range 22 Jan 2022 5:30 AM ISTജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചു. ജില്ല ഇൻഫ്രാസ്ട്രക്ചർ കോഓഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് പ്രവൃത്തി വേഗത്തിലാക്കാൻ തീരുമാനിച്ചത്. ജില്ലയിലെ പ്രവൃത്തികളിൽ വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ മന്ത്രിതല ഇടപെടൽ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണാനുമതി ലഭിച്ച പദ്ധതികളുടെ ടെൻഡർ നടപടി ഒരു മാസത്തിനുള്ളിൽ നടത്താൻ നിർദേശം നൽകി. കെ.ആർ.എഫ്.ബി ഏറ്റെടുത്ത പ്രവൃത്തികളിൽ പുരോഗതി ഉറപ്പാക്കണം. കെട്ടിട നിർമാണ പ്രവൃത്തി സമയബന്ധിതമാക്കാൻ വർക്ക് പ്ലാൻ തയാറാക്കണമെന്നും മന്ത്രി നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട സർവേകൾ പൂർത്തിയാക്കും. എൻ.സി.സി എയർസ്ടിപ് അപ്രോച്ച് റോഡ് പ്രവൃത്തി ഏകോപിപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. ജില്ലയിലെ പ്രധാനപ്പെട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്തി. പ്രവൃത്തികളുമായി ബന്ധപ്പെട്ട് എം.എൽ.എമാർ നൽകിയ നിർദേശങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, വാഴൂർ സോമൻ, എ. രാജ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ജോയന്‍റ് സെക്രട്ടറി, കലക്ടർ, ചീഫ് എൻജീനീയർമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story