Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 5:28 AM IST Updated On
date_range 22 Jan 2022 5:28 AM ISTഗർഭപാത്രത്തിൽനിന്ന് ആറ് കിലോയുള്ള മുഴ നീക്കി
text_fieldsbookmark_border
ഗർഭപാത്രത്തിൽനിന്ന് ആറുകിലോ ഭാരമുള്ള മുഴനീക്കി തൊടുപുഴ: ഗർഭപാത്രത്തിൽനിന്ന് ആറുകിലോ ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കി. മൂവാറ്റുപുഴ കദളിക്കാട് സ്വദേശിനിയെ കടുത്ത വയറുവേദനയും രകതസ്രാവവുമായി തിങ്കളാഴ്ചയാണ് തൊടുപുഴ ചാഴികാട്ട് മൾട്ടി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഗർഭപാത്രത്തിനുള്ളിൽനിന്ന് ക്രമാതീതമായി പുറത്തേക്ക് വളർന്ന മുഴയും ഗർഭപാത്രത്തിൽ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മറ്റു മുഴകളും കണ്ടെത്തി. കരൾ രോഗത്തിന് യുവതി ചികിത്സയിലുള്ളതിനാൽ മറ്റ് ആശുപത്രി അധികൃതർ ശാസ്ത്രക്രിയക്ക് വിസമ്മതിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. മീന സോമന്‍റെ നേതൃത്വത്തിൽ ഡോ. ടോമി മാത്യു (ജനറൽ സർജറി), ഡോ. മാത്യൂസ് ജെ.ചൂരയ്ക്കൻ (ഗ്യാസ്ട്രോ എൻട്രോളജി), ഡോ. എലിസബത്ത് (ഗൈനക്കോളജി), ഡോ. രഞ്ജിത്, ഡോ. സുനിൽ (അനസ്തേഷ്യ) എന്നിവർ ചേർന്ന് മൂന്ന് മണിക്കൂർ കൊണ്ട് ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. മുല്ലപ്പെരിയാർ കേസ്: സർക്കാർ സത്യവാങ്മൂലം നൽകണം -ഡീൻ കുര്യാക്കോസ് തൊടുപുഴ: അതീവ ദുർബലാവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാം ഡീ കമീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സംസ്ഥാന പ്രസിഡൻറ് അഡ്വ. റസൽ ജോയി കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ അടിയന്തരമായി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഡാം ദുർബലമല്ലെന്ന നിലപാടിലാണ് തുടക്കം മുതൽ തമിഴ്നാട്. 2027ൽ റസൽ ജോയി സുപ്രീംകോടതിയിൽ നൽകിയ കേസ് കേരള സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തത് മൂലം നിരസിക്കുകയായിരുന്നു. കോടതി ഉടൻ പരിഗണിക്കാനിരിക്കുന്ന പൊതുതാൽപര്യ ഹരജിയെ പിന്തുണച്ച്, ഡീ കമീഷൻ തീയതി നിശ്ചയിക്കുന്നതിനെ പൂർണമായും അനുകൂലിക്കുന്നു എന്നും പരിശോധനക്ക് ആവശ്യമായ ചെലവ് സംസ്ഥാനം വഹിക്കാമെന്നും കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും കേരളം അറിയിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് അഭ്യർഥിച്ച് പ്രമേയം പാസാക്കി അയക്കാൻ ആവശ്യപ്പെട്ട് എം.പി എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രസിഡന്‍റുമാർക്കും സെക്രട്ടറിമാർക്കും കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story