Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎന്‍റെ ഇടുക്കി -കോളം

എന്‍റെ ഇടുക്കി -കോളം

text_fields
bookmark_border
കാവുക്കുളത്തെ കുട്ടിക്കാലം അർജുൻ പാണ്ഡ്യൻ -ഐ.എ.എസ്​ ഏലപ്പാറ പഞ്ചായത്തിലെ ബോണാമി എസ്​റ്റേറ്റിലായിരുന്നു ബാല്യകാലം. അവിടെ കാവുക്കുളം എന്ന സ്ഥലത്താണ്​ ജനനം. ചെറുപ്പം മുതലേ ലയങ്ങളും തൊഴിലാളികളെയും അവരുടെ ജീവിതസാഹചര്യങ്ങളും കണ്ടാണ്​ വളർന്നത്​. പരിമിതികൾ ഏറെയുള്ള കാലം. ഹൈറേഞ്ചിലെ തോട്ടം മേഖലയിലുള്ള സാധാരണ ചെറുപ്പക്കാരെപ്പോലെയായിരുന്നു ഞാനും. ഒന്നുമുതൽ 10 വരെ ഏലപ്പാറയിൽ പഠനം നടത്തി. പഠനത്തിനിടെ അവധിദിവസങ്ങളില്‍ തേയിലച്ചാക്ക് ചുമക്കുകയും ട്യൂഷനെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്​. അതൊക്കെ അവിടെ എല്ലാവരും ചെയ്യുന്നതാണ്​. ഇടക്കൊരു പോക്കറ്റ്​ മണിയും വീട്ടുകാർക്ക്​ സഹായവുമായിരുന്നു അത്​. തുടർന്ന്​ സയൻസ്​ എടുത്ത്​ പഠിക്കണമെന്ന്​ വലിയ ആഗ്രഹമായിരുന്നു. എന്നാൽ, നാട്ടിൽ അവസരം കിട്ടില്ലെന്നറിഞ്ഞതോടെ കിളിമാനൂരിലെ സ്‌കൂളിലേക്കുപോയി. കൊല്ലത്ത്​ ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ പഠനത്തിനിടെയാണ് സിവില്‍ സര്‍വിസിനോട് ആ​ഗ്രഹം തോന്നുന്നത്​. ബിരുദം പൂര്‍ത്തിയാക്കുന്നതിനിടെതന്നെ പ്ലേസ്​മെന്‍റ്​ ലഭിച്ചു. വീട്ടിലെ സാമ്പത്തികസ്ഥിതി അറിയാമായിരുന്നതിനാല്‍ രണ്ടരവര്‍ഷം എന്‍ജിനീയറായി തുടര്‍ന്നു. 2015ല്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ കോച്ചിങ്ങിനുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നുണ്ടെന്നറിഞ്ഞ്​ അപേക്ഷിച്ചു, പ്രവേശനവും കിട്ടി. 2017ലെ ഐ.എ.എസ്​ ബാച്ചിൽ ഇടവും നേടി. കഠിനാധ്വാനത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമായിരുന്നു ആ മൂന്നക്ഷരം. ഐ.എ.എസ് കിട്ടി ഡല്‍ഹിക്ക് പോകുമ്പോഴാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. കണ്ണൂരിലായിരുന്നു അസി. കലക്ടറായി ട്രെയിനിങ്. സ്കൂളിൽ ബസ്​ കയറാൻ രണ്ടരക്കിലോമീറ്റർ വരെ നടന്നുപോയ കാലത്തുനിന്ന്​ ഇന്ന്​ ഇടുക്കിയുടെ വികസന കമീഷണറായി എത്തിയപ്പോൾ വലിയ സന്തോഷം തോന്നി. ഇടുക്കിയിൽ നല്ല മിടുക്കരായ കുട്ടികളാണ്​ ഉള്ളത്​. പഠനം, സ്​പോർട്​സ്​ എന്നിവയിലൊക്കെ കഴിവുതെളിച്ചുകൊണ്ടിരിക്കുന്നുണ്ടിവർ​​. ഞാൻ പഠിച്ച ഏലപ്പാറ സ്കൂളിനെ മികച്ച കേന്ദ്രമാക്കി മാറ്റണമെന്നുണ്ട്​. ഇടുക്കി മെഡിക്കൽ കോളജ്​, ഇടുക്കി പാക്കേജ്​ എന്നിവയൊക്കെ ലക്ഷ്യപ്രാപ്തിയിലെത്തും​. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇനിയും നാട്​ വളരേണ്ടതുണ്ട്​. വികസന കമീഷണർ എന്ന നിലയിൽ ഇടുക്കിയുടെ വികസനത്തിനായി ഒട്ടേറെ ചെയ്യണമെന്നാണ്​ ആഗ്രഹം. അതിനുള്ള പ്രവർത്തനങ്ങളിലാണ്​. നമ്മുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള സ്വപ്നങ്ങളേ കുട്ടിക്കാലത്തൊക്കെ കാണൂ. പക്ഷേ, കുറച്ചുകൂടി വളരുമ്പോൾ മനസ്സിലാകും നമുക്ക് ഇനിയും ഉയരങ്ങളിൽ എത്താനുണ്ടെന്ന്. ആ നിമിഷത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നതാണ്​ പ്രധാനം. TDL ARJUN PANDIAN അർജുൻ പാണ്ഡ്യൻ (ഇടുക്കി ജില്ല വികസന കമീഷ്​ണറാണ്​ അർജുൻ പാണ്ഡ്യൻ. കണ്ണൂർ അസി.കലക്ടർ, ഒറ്റപ്പാലം സബ്​ കലക്ടർ, അട്ടപ്പാടി നോഡൽ ഓഫിസർ, പാലക്കാട്​ മെഡിക്കൽ കോളജ്​ സ്​പെഷൽ ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story