Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസ്​സ്റ്റാൻഡിലെ...

ബസ്​സ്റ്റാൻഡിലെ ശൗചാലയം അടച്ചു; യാത്രക്കാർക്ക്​ ദുരിതം

text_fields
bookmark_border
ബസ്​സ്റ്റാൻഡിലെ ശൗചാലയം അടച്ചു; യാത്രക്കാർക്ക്​ ദുരിതം
cancel
നെടുങ്കണ്ടം: ബസ്​സ്റ്റാൻഡിലെ പഞ്ചായത്തുവക ശൗചാലയം അടച്ചുപൂട്ടിയതോടെ പ്രാഥമിക ആവശ്യങ്ങൾക്ക്​ യാത്രക്കാരടക്കമുള്ളവർ നെട്ടോട്ടത്തില്‍. താലൂക്ക്​ ആസ്ഥാനമായ നെടുങ്കണ്ടം ബസ്​സ്റ്റാൻഡിലെ കക്കൂസും മൂത്രപ്പുരയുമാണ് ആഴ്ചകളായി പൂട്ടിക്കിടക്കുന്നത്. കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്തെ ഇടത്താവളവും പ്രമുഖ പട്ടണവുമായ നെടുങ്കണ്ടം ബസ്​സ്റ്റാൻഡിലെത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് ഏറെ വലയുന്നത്. ദിനേന കെ.എസ്.ആര്‍.ടി.സി അടക്കം നൂറുകണക്കിന് ബസുകള്‍ എത്തുന്ന സ്റ്റാൻഡാണിത്​. ശൗചാലയം പൂട്ടിയതോടെ സ്റ്റാൻഡിലെയും പരിസരത്തെയും വ്യാപാരികളും വലയുകയാണ്. നവീകരണത്തിന്​ അടച്ചു പൂട്ടിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. idl ndk നെടുങ്കണ്ടത്ത്​ അടച്ചുപൂട്ടിയ ശൗചാലയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story