Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്ഥാനം കേന്ദ്രവിരോധം...

സംസ്ഥാനം കേന്ദ്രവിരോധം വെടിയണം -കർഷക​ മോർച്ച

text_fields
bookmark_border
കട്ടപ്പന: കൃഷിക്കാർക്കുവേണ്ടി സംസ്ഥാനം കേന്ദ്രസർക്കാറിനോടുള്ള വിരോധം വെടിയണമെന്ന് കർഷക മോർച്ച അഖിലേന്ത്യ ഉപാധ്യക്ഷൻ ജയസൂര്യൻ. കർഷകരക്ഷക്ക്​ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികൾ കേരളം ഉപേക്ഷിക്കരുതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്പൈസസ് ബോർഡിന്‍റെ നവീകരണം സംബന്ധിച്ച് കേന്ദ്രസർക്കാർ അഭിപ്രായം ആരാഞ്ഞെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. വളം, കീടനാശിനി ലോബികളുമായി കേരള സർക്കാർ ഒത്തുകളിക്കുകയാണ്. ഈ നയം തുടർന്നാൽ ജൻഔഷധി മോഡലിൽ വിലക്കുറവുള്ള വളം, കീടനാശിനി വിൽപനശാലകൾ തുടങ്ങാൻ കർഷക മോർച്ച ആവശ്യപ്പെടും. കാർഷിക മേഖലക്ക് കേന്ദ്രം എത്ര കോടി നൽകിയെന്നത്​ സംബന്ധിച്ച്​ കേരളം ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എൻ. മോഹൻദാസും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story