Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:29 AM IST Updated On
date_range 21 Jan 2022 5:29 AM ISTപച്ചക്കറി മൊത്തവില ഇടിഞ്ഞിട്ടും വിപണിയിൽ കുറയുന്നില്ല
text_fieldsbookmark_border
പീരുമേട്: തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ മൊത്തവില ഗണ്യമായി കുറഞ്ഞിട്ടും വില കുറക്കാതെ വ്യാപാരികൾ. കടകളിൽ വിൽക്കുന്നതിലും വൻ വിലക്കുറവിലാണ് വഴിയോരക്കച്ചവടക്കാരും വാഹനങ്ങളിലും വിൽപന നടത്തുന്നത്. തമിഴ്നാട് അച്ചിങ്ങ പയറിന് കടകളിൽ 60 രൂപ വാങ്ങുമ്പോൾ വഴിയോര കച്ചവടക്കാർ വിൽക്കുന്നത് 40 രൂപക്ക്. നാടൻ തക്കാളി 20 രൂപക്ക് വഴിയോരത്ത് ലഭിക്കും. ബീൻസിന് കടയിൽ 60 രൂപയും വഴിയോരത്ത് 50 രൂപയുമാണ്. ഉരുളക്കിഴങ്ങ് കടകളിൽ 32 രൂപക്ക് വിൽക്കുമ്പോൾ 28 രൂപയാണ് വഴിയോര വില. പാവക്ക, പച്ചമുളക്, വെണ്ടക്ക, കോവക്ക, വെള്ളരിക്ക തുടങ്ങിയവക്കും വഴിയോരങ്ങളിൽ കിലോക്ക് 10 മുതൽ 15 രൂപ വരെ കുറവാണ്. വാഹനങ്ങളിൽ വിൽക്കുന്നവർ ഹോട്ടലുകൾക്കും അധികസാധനങ്ങൾ വാങ്ങുന്നവർക്കും ഇതിലും കുറവിൽ നൽകുന്നുണ്ട്. ഒരാഴ്ചയായിട്ട് തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ വില ഗണ്യമായി കുറഞ്ഞിരുന്നു. കേരളത്തിൽ മഴ മാറിയതോടെ പ്രാദേശികമായി പച്ചക്കറി ഉൽപാദനം കൂടിയത് വില കുറയാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story