Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറദ്ദാക്കിയ...

റദ്ദാക്കിയ പട്ടയങ്ങൾക്ക് പകരം സാധുവായത്​ നൽകണം –യു.ഡി.എഫ്

text_fields
bookmark_border
തൊടുപുഴ: വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിന്‍റെ മറവിൽ ആരെയും ബലമായി ഒഴിപ്പിക്കരുതെന്ന്​ യു.ഡി.എഫ് ജില്ല ചെയർമാൻ എസ്​. അശോകനും കൺവീനർ എം.ജെ. ജേക്കബും ആവശ്യപ്പെട്ടു. സർക്കാറുകളുടെ കാലത്ത്​ വിവാദ പട്ടയങ്ങൾ അംഗീകരിച്ച് പോക്കുവരവ്​ ചെയ്​ത്​ കൊടുത്ത വസ്​തുക്കൾ പലതും ഇതിനകം കൈമാറിയിട്ടുണ്ട്. കൈമാറി കൈമാറിക്കിട്ടിയവരുടെ കൈവശാനുഭവത്തിലാണ് പട്ടയങ്ങളിൽ ഉൾപ്പെട്ട മഹാഭൂരിപക്ഷം വസ്​തുക്കളും. ഈ ഭൂമികളിലൊക്കെ സർക്കാറിന്‍റെ അറിവോടെ ഒരുപാട് നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിന്‍റെ​ മറവിൽ അവരെയെല്ലാം ഒഴിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. ഉത്തരവിന്‍റെ മറവിൽ കർഷകരെ ​ദ്രോഹിച്ചാൽ യു.ഡി.എഫ്​ അവർക്ക്​ എല്ലാ സംരക്ഷണവും നൽകുമെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം കർഷകരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നത് ശുദ്ധതട്ടിപ്പാണ്. റദ്ദാക്കപ്പെട്ട പട്ടയങ്ങൾക്ക് പകരം സാധുവായ പട്ടയങ്ങൾ അർഹതപ്പെട്ടവർക്കെല്ലാം നൽകണമെന്നും അനാവശ്യമായ സാങ്കേതിക തടസ്സങ്ങൾ ഉയർത്തി കാലവിളംബം ഉണ്ടാക്കരുതെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story