Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightധീരജ് വധം: പ്രതികളെ...

ധീരജ് വധം: പ്രതികളെ കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
മുട്ടം: ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽവിട്ട മൂന്ന്​ പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി. 3, 4, 5 പ്രതികളായ ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ് എന്നിവരെയാണ്​ അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈ.എസ്.പി വ്യാഴാഴ്ച തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്​. പ്രതികളെ പീരുമേട് സബ് ജയിലിലേക്കയച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ ഈ മാസം 22 വരെയാണ്​ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഏഴാംപ്രതി കൊന്നത്തടി മുല്ലപ്പള്ളിൽ ജസ്റ്റിൻ ജോയി, എട്ടാംപ്രതി കട്ടപ്പന വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവർ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്​. ഇരുവരും പീരുമേട് ജയിലിൽ റിമാൻഡിലാണ്. ജാമ്യാപേക്ഷയിൽ ഈ മാസം 28ന്​ വാദം കേൾക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story