Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിയന്ത്രണംവിട്ട ലോറി...

നിയന്ത്രണംവിട്ട ലോറി കലുങ്കിലിടിച്ചുനിന്നു; അപകടം ഒഴിവായി

text_fields
bookmark_border
നിയന്ത്രണംവിട്ട ലോറി കലുങ്കിലിടിച്ചുനിന്നു;  അപകടം ഒഴിവായി
cancel
അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണംവിട്ട ലോറി അപകടത്തിൽപ്പെട്ടു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്‌നാട് ദിണ്ഡിഗലില്‍നിന്ന്​ വാളന്‍പുളിയുമായി വന്ന ലോറി കലുങ്ക് തകർത്താണ് നിന്നത്. വീതികുറഞ്ഞ റോഡിന്‍റെ ഭാഗത്തെ കലുങ്ക് തകര്‍ത്ത് ലോറി റോഡില്‍നിന്ന്​ തെന്നിമാറുകയായിരുന്നു. 100 അടിയിലേറെ താഴ്ചയുള്ള ഭാഗത്ത് കൊക്കയിലേക്ക് മുൻഭാഗം നീങ്ങിയെങ്കിലും തലനാരിഴക്ക്​ രക്ഷപ്പെട്ടു. റോഡിന്‍റെ വീതികുറവാണ് അപകടത്തിന് കാരണം. കലുങ്കുകള്‍ തകര്‍ന്ന് കാടുമൂടിയിട്ടുമുണ്ട്​. മുന്നറിയിപ്പ് ബോര്‍ഡുകളാന്നുമില്ല. റോഡിന്‍റെ വീതി കൂട്ടണമെന്നും തകര്‍ന്ന കലുങ്കുകള്‍ പുനര്‍നിർമിച്ച് അപകടഭീഷണി കുറക്കണമെന്നും പ്രദേശവാസികളും വാഹന ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നു​ണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. idk adi 5 accident ചിത്രം - അപകടത്തിൽപ്പെട്ട ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തെന്നിമാറിയനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story