Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലിങ്ക് റോഡ് തകര്‍ന്നു;...

ലിങ്ക് റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരം

text_fields
bookmark_border
ലിങ്ക് റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരം
cancel
അടിമാലി: കത്തിപ്പാറയെയും കല്ലാര്‍കുട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് തകര്‍ന്ന്​ യാത്ര ദുഷ്‌കരം. റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. റോഡ് പൂര്‍ണമായി ടാറിങ്​ നടത്ത ണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. റോഡ് നിർമാണത്തിന് നടപടിയുണ്ടാകുമെന്ന് മുമ്പ്​ അറിയിച്ചിരുന്നെങ്കിലും മഴ മാറിയ സാഹചര്യത്തിലും നടപടികളിൽ പുരോഗതി ഇല്ലെന്നാണ്​ ആക്ഷേപം. കത്തിപ്പാറക്കും കല്ലാര്‍കുട്ടിക്കും ഇടയിലുള്ള ഒഴുകാസിറ്റിയിലെ ആളുകള്‍ യാത്രക്കുവേണ്ടി പ്രധാനമായി ഈ ലിങ്ക് റോഡിനെയാണ് ആശ്രയിക്കുന്നത്. അടിമാലി മേഖലയില്‍നിന്ന്​ കട്ടപ്പന, പണിക്കന്‍കുടി, മുരിക്കാശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന ആളുകള്‍ക്ക് കല്ലാര്‍കുട്ടി ടൗണിലെത്താതെ കടന്ന് പോകാനുള്ള മാര്‍ഗം കൂടിയാണ്​ ഈ ലിങ്ക് റോഡ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിന്‍റെ ടാറിങ്​ ജോലികള്‍ക്കായി ഇടപെടല്‍ വേണമെന്നാണ് ആവശ്യം. idk adi 2 road ചിത്രം: കത്തിപ്പാറ-കല്ലാര്‍കുട്ടി ലിങ്ക്​ റോഡ്‌ തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story