Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:29 AM IST Updated On
date_range 20 Jan 2022 5:29 AM ISTരോഗികൾക്ക് സാന്ത്വനമായി ജില്ല ആയുർവേദ ആശുപത്രി പാലിയേറ്റിവ് യൂനിറ്റ്
text_fieldsbookmark_border
തൊടുപുഴ: വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരും ദീർഘകാല രോഗങ്ങളാൽ ജിവിതം വഴിമുട്ടിയതുമായ രോഗികളുടെ പരിചരണത്തിൽ ജില്ല ആയുർവേദ ആശുപത്രിയിലെ പാലിയേറ്റിവ് യൂനിറ്റ് ശ്രദ്ധേയമാകുന്നു. പക്ഷാഘാതം, നട്ടെല്ലിന് ക്ഷതങ്ങൾ, ദീർഘകാല വ്യാധികൾ എന്നിങ്ങനെ വിവിധ അവസ്ഥകളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കും വയോജനങ്ങൾക്കും അവരുടെ ആശ്രിതർക്കും ആയുർവേദ ചികിത്സയും പരിചരണവും മികച്ച ആശ്വാസമാണ് നൽകുന്നത്. തൊടുപുഴ നഗരസഭയുടെ പാലിയേറ്റിവ് പരിചരണ പദ്ധതിയുമായി ചേർന്ന് ആഴ്ചയിൽ രണ്ടുദിവസം ഹോം കെയർ നടന്നുവരുന്നു. ഡോ. ശ്യാം കെ.രാജ്, ഡോ. ടി. മനിഷ്, പാലിയേറ്റ് നഴ്സ് ആതിര മധു, ജി. ചിത്ര, തെറപ്പിസ്റ്റുമാരായ വി.പി. ഹാരിസ്, രേവതി വിജയൻ എന്നിവരാണ് ഹോം കെയർ ടീമിലുള്ളത്. എല്ലാ വ്യാഴാഴ്ചയും ആശുപത്രിയിൽ പ്രത്യേക ഒ.പിയുണ്ട്. അർഹരായവർക്ക് കിടത്തിച്ചികിത്സയും നൽകിവരുന്നു. ഭാരതീയ ചികിത്സ വകുപ്പിന്‍റെയും നാഷനൽ ആയുഷ് മിഷന്‍റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന യൂനിറ്റിന് ഔഷധങ്ങൾ ലഭ്യമാക്കുന്നത് ജില്ല പഞ്ചായത്താണ്. കിടത്തിച്ചികിത്സ ആവശ്യമായ രോഗികൾക്ക് ആശുപത്രിയിലെ വിദഗ്ധരായ സ്പെഷാലിറ്റി ഡോക്ടർമാരുടെയും ജീവനക്കാരുടെയും മേൽനോട്ടത്തിൽ കിടത്തിച്ചികിത്സയും നടന്നുവരുന്നു. ഇതുവരെ മുന്നൂറോളം രോഗികൾക്ക് ആശ്വാസമേകാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജില്ല ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. എൻ. ശൈലജദേവി പറഞ്ഞു. മാസ്റ്റർ പ്ലാൻ: എം.എൽ.എയുടെ യോഗം 24ന് തൊടുപുഴ: നഗരസഭ പ്രസിദ്ധപ്പെടുത്തിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ചർച്ചചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 24ന് രാവിലെ 10.30ന് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ ചെരും. പി.ജെ. ജോസഫ് എം.എൽ.എയാണ് യോഗം വിളിച്ചത്. പുസ്‌തകോത്സവം മാറ്റി തൊടുപുഴ: ജില്ല ലൈബ്രറി കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ 25, 26, 27 തീയതികളില്‍ അടിമാലി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താനിരുന്ന പുസ്‌തകോത്സവം കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് മാറ്റിവെച്ചതായി സംഘാടക സമിതി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story