Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമനക്കരുത്തുകൊണ്ട്...

മനക്കരുത്തുകൊണ്ട് ഉയരങ്ങള്‍ കീഴടക്കി സനല്‍

text_fields
bookmark_border
മനക്കരുത്തുകൊണ്ട് ഉയരങ്ങള്‍ കീഴടക്കി സനല്‍
cancel
നെടുങ്കണ്ടം: മനക്കരുത്തുകൊണ്ട്​ ഉയരങ്ങൾ കീഴടക്കി ഇരട്ട സ്വർണ നേട്ടവുമായി സനൽ. സംസ്ഥാന പാരാ അത്​ലറ്റിക്സിലാണ് ചെമ്മണ്ണാര്‍ സ്വദേശി സനല്‍ ഉയരക്കുറവില്‍ ഉയരങ്ങള്‍ താണ്ടി സ്വന്തം ഗ്രാമത്തി‍ൻെറ അഭിമാനമായത്​. കഴിഞ്ഞ മാസം നടന്ന സംസ്ഥാന പാരാ അത്​ലറ്റിക്സിൽ ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ ഇനങ്ങളിലാണ് സ്വര്‍ണം നേടിയത്. ചെറുപ്പംമുതല്‍ കലാകായിക രംഗങ്ങളില്‍ സജീവമായ ഇദ്ദേഹം, ചെമ്മണ്ണാറിന് സമീപം പള്ളുക്കുന്നില്‍ ചെറിയൊരു പലചരക്ക് കട നടത്തിവരുകയാണ്. വിനയൻ സംവിധാനം ചെയ്ത 'അത്ഭുത ദ്വീപ്' ചിത്രത്തിൽ സനല്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മാര്‍ച്ചില്‍ ബംഗളൂരുവില്‍ നടക്കുന്ന ദേശീയ പാരാ അത്​ലറ്റിക്സില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. idl ndk സനല്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story