Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:31 AM IST Updated On
date_range 19 Jan 2022 5:31 AM ISTനഗരസഭ മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കണം -നൈനാര്‍ ജുമാമസ്ജിദ് കമ്മിറ്റി
text_fieldsbookmark_border
തൊടുപുഴ: നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍പ്ലാന്‍ പുനഃപരിശോധിക്കണമെന്ന് കാരിക്കോട് നൈനാര്‍ ജുമാമസ്ജിദ് പരിപാലന സമിതി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാരിക്കോട് നൈനാര് പള്ളിയുടെ മതസ്ഥാപനങ്ങള്‍ക്കും നൂറുകണക്കിന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഘാതമേല്‍പ്പിക്കുന്നതാണ് നിര്‍ദിഷ്ട മാസ്റ്റര്‍പ്ലാന്‍. ഇപ്പോള്‍ കരടായി പ്രസിദ്ധീകരിച്ച മാസ്റ്റര്‍പ്ലാന്‍ നടപ്പായാല്‍ കാരികോട്, കീരികോട്, കുമ്മംകല്ല്, ഉണ്ടപ്ലാവ് മേഖലയിലെ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും പൂര്‍ണമായും ഭാഗികമായും പൊളിച്ചുമാറ്റേണ്ടിവരും. നൈനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ ഉണ്ടപ്ലാവ് റോഡിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ശൈഖ് മുഹമ്മദുല്‍ കൂതാരി എന്ന സൂഫി വര്യൻെറ ഖബറിടം റോഡ് വീതികൂട്ടലിനെ തുടര്‍ന്ന് അപകടത്തിലാകും. പേട്ട റോഡിലെ പള്ളിവക കെട്ടിടവും പള്ളിയോട് ചേര്‍ന്നുള്ള ഭണ്ഡാരക്കുറ്റിയും സ്ഥാപനങ്ങളും പള്ളിയുടെ സമീപത്തെ രണ്ട് മദ്റസ കെട്ടിടങ്ങളും ഉള്‍പ്പെടെ പൊളിക്കേണ്ടിവരും. നാടിൻെറ വികസനത്തിന് പദ്ധതികള്‍ തയാറാക്കുമ്പോള്‍ നേട്ടങ്ങളോടൊപ്പം മതസ്ഥാപനങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാകുന്ന കോട്ടങ്ങളും വിലയിരുത്തുവാന്‍ അധികാരികള്‍ തയാറാവണമെന്ന് മഹല്ല് പരിപാലന സമിതി അഭ്യര്‍ഥിച്ചു. പ്രസിഡന്‍റ് പി.പി. അസീസ് അധ്യക്ഷതവഹിച്ചു. ചീഫ് ഇമാം നൗഫല്‍ കൗസരി, ജനറൽ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ്, ട്രഷറര്‍ ഷാഹുല്‍ ഹമീദ് പടിഞ്ഞാറേക്കര എന്നിവർ സംസാരിച്ചു. ബാല ചിത്രരചന മത്സരം മാറ്റി തൊടുപുഴ: കോവിഡ്-19 രോഗവ്യാപന സാഹചര്യത്തിൽ 22ന് ചെറുതോണിയില്‍ നിശ്ചയിച്ചിരുന്ന കുട്ടികളുടെ ചിത്രരചന മത്സരം മാറ്റിവെച്ചതായി ജില്ല ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story