Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാമൂഹികവിരുദ്ധ...

സാമൂഹികവിരുദ്ധ ശല്യം​​; നടപടി വേണം -വ്യാപാരികൾ

text_fields
bookmark_border
തൊടുപുഴ: തൊടുപുഴയിൽ സമാധാനമായി കച്ചവടം ചെയ്യുന്നതിനുള്ള സാഹചര്യം നഷ്ടമായിരിക്കുകയാണെന്ന്​ വ്യാപാരികൾ. കഴിഞ്ഞദിവസം തൊടുപുഴ ജല അതോറിറ്റി റോഡിൽ പി.കെ സ്​റ്റോഴ്​സ്​ എന്ന പലചരക്ക് കട സാമൂഹിക വിരുദ്ധർ അഗ്​നിക്കിരയാക്കി​. കൂടാതെ കളിപ്പാട്ടം എന്ന വ്യാപാരസ്ഥാപനതിന്​ മുൻ വശത്ത് വെച്ചിരുന്ന കളിപ്പാട്ടങ്ങൾ അജ്ഞാത വാഹനംകൊണ്ട് ഇടിച്ച്​ 14,000 രൂപയുടെ നഷ്​ടം വരുത്തി. തൊടുപുഴയിൽ കുറച്ചുനാളുകളായി സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാവുകയാണ്. നഗരമധ്യത്തിൽ സ്ത്രീകൾ അടക്കമുള്ള സംഘം വിലസുമ്പോൾ നടപടിയെടുക്കാൻ അധികൃതർക്ക്​ സാധിക്കുന്നില്ലെന്ന്​ അസോ. പ്രസിഡന്‍റ്​ രാജു തരണിയിൽ ചൂണ്ടിക്കാട്ടി. സാമൂഹികവിരുദ്ധരെ എത്രയുംവേഗം അമർച്ച ചെയ്യണമെന്ന്​ തൊടുപുഴ മർച്ചന്‍റ്​സ്​ അസോ. അധികാരികളോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ സാലി എസ്.മുഹമ്മദ്‌, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയന്‍റ്​ സെക്രട്ടറിമാരായ ഷറീഫ് സർഗം, ബെന്നി ഇല്ലിമ്മൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story