Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:28 AM IST Updated On
date_range 19 Jan 2022 5:28 AM ISTകടലാര്‍ എസ്റ്റേറ്റിൽ കടുവയിറങ്ങി; പശുവിനെ കൊന്നു
text_fieldsbookmark_border
മൂന്നാർ: കടലാര്‍ എസ്റ്റേറ്റില്‍ കടുവ പശുവിനെ കൊന്നു. എസ്റ്റേറ്റ് തൊഴിലാളി പാൽദുരൈയുടെ പശുവിനെയാണ് കൊന്നത്. കടുവയടക്കം വന്യമൃഗങ്ങള്‍ തോട്ടം മേഖലയില്‍ തൊഴിലാളികളുടെ ജീവന് ഭീതിയായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. തോട്ടം മേഖലകളില്‍ കാട്ടാനശല്യത്തിന് പിന്നാലെ കടുവയും ഭീതി വിതക്കുകയാണ്. രണ്ടുമൂന്ന് മാസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി പരാതികള്‍ ഉന്നയിച്ചെങ്കിലും വനംവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ മറ്റൊരു പശു ചത്തിരുന്നു. കടലാര്‍ ഉള്‍പ്പെടെ എസ്റ്റേറ്റുകളില്‍ കടുവ, പുലി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story