Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഞ്ചുരുളിയിലെ അനധികൃത...

അഞ്ചുരുളിയിലെ അനധികൃത നിർമാണം പൊളിക്കാൻ അന്ത്യശാസനം

text_fields
bookmark_border
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ വാഹന പാർക്കിങ്​ ഗ്രൗണ്ടിനോട് ചേർന്ന് സ്വകാര്യ വ്യക്തി അനധികൃതമായി നിർമിച്ച കടമുറി പൊളിച്ചുനീക്കാൻ കെ.എസ്​.ഇ.ബിയുടെ അന്ത്യശാസം. വൈദ്യുതി ബോർഡി‍ൻെറ അധീനതയി​ലെ മൂന്ന് ചെയിൻ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച കടമുറി ഷട്ടറുകൾ 15 ദിവസത്തിനകം പൊളിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന സ്വദേശിക്ക്​ നോട്ടീസ് നൽകി. പൊളിച്ചുനീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡാം സുരക്ഷ എക്സിക്യൂട്ടിവ് എൻജിനീയറുടെ കത്തിലുണ്ട്​. അനുമതി വാങ്ങാതെയാണ് നിർമാണമെന്ന് കണ്ടെത്തിയതോടെ പൊളിച്ചുനീക്കാൻ കാഞ്ചിയാർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയുന്നു. ഒന്നിലധികം തവണ നോട്ടീസ് നൽകിയിട്ടും പൊളിച്ചുമാറ്റാതിരുന്നതോടെ പഞ്ചായത്ത് വിവരം കെ.എസ്.ഇ.ബി.യെ അറിയിച്ചു. പാർക്കിങ്ങിനോട് ചേർന്ന് അനധികൃത കടമുറി നിർമിച്ചിരിക്കുന്നതിനാൽ സഞ്ചാരികളുമായി എത്തുന്ന വലിയ വാഹനങ്ങൾ തിരിക്കാനും സുഗമമായി പാർക്ക് ചെയ്യാനും കഴിയാത്ത സാഹചര്യമുണ്ട്. ഒരുവർഷം മുമ്പ്​ ടിൻ ഷീറ്റും ഇരുമ്പ് തൂണുകളും ഉപയോഗിച്ച് ഷെഡാണ്​ നിർമിച്ചത്. അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാനാണ് ഷെഡ് നിർമിച്ചത് എന്നാണ് പരിസരവാസികളോട്​ പറഞ്ഞത്​. പിന്നീട് സമീപത്തെ ചെറു കുന്നിടിച്ച് പലപ്പോഴായി നാല് ഷട്ടറുകളുള്ള കടമുറിയാക്കി മാറ്റുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story