Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശുപത്രി റോഡ്​...

ആശുപത്രി റോഡ്​ 'അത്യാസന്ന' നിലയിൽ

text_fields
bookmark_border
തൊടുപുഴ: കാരിക്കോട് ജില്ല ആശുപത്രിയിലേക്കുള്ള റോഡിലേക്ക്​ കയറിയാൽ രോഗിയുമായി എത്തുന്നവർ നക്ഷത്രമെണ്ണും. കേവലം 80 മീറ്റര്‍ മാത്രമുള്ള റോഡ് പൂര്‍ണമായി തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. കയറ്റത്തോട് കൂടിയുള്ള റോഡില്‍ കുഴിയില്‍ ചാടി വലയുകയാണ് രോഗികളുമായി എത്തുന്ന ആംബുലന്‍സുകളടക്കം. ദിവസവും നൂറുകണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും എത്തുന്നത് ഈ വഴിയിലൂടെയാണ്. ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ആംബുലന്‍സുകളുടെ അടക്കം വഴിമുടക്കാറുണ്ട്. തൊടുപുഴ നഗരസഭയിലാണ്​ റോ​ഡെങ്കിലും ജില്ല പഞ്ചായത്തിനാണ്​ അറ്റകുറ്റപ്പണിയുടെ അടക്കം ചുമതലയെന്നാണ്​ അധികൃതർ പറയുന്നത്​. ആശുപത്രിയിലേക്കുള്ള റോഡ് ഉടന്‍ ടാര്‍ ചെയ്യുമെന്നാണ്​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ പറയുന്നത്​. അടിയന്തരമായി റോഡ്​ ഗതാഗതയോഗ്യമാക്കി ആശുപത്രിയിലെത്തുന്നവർക്ക്​ സുഗമമായ പാതയൊരുക്കണമെന്നാണ്​ ആവശ്യം. ​TDL HOSPITAL ROAD കാരിക്കോട്​ ആശുപത്രിയിലേക്കുള്ള റോഡ്​ കുഴികള്‍ നിറഞ്ഞ നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story