Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:31 AM IST Updated On
date_range 18 Jan 2022 5:31 AM ISTഏലക്ക വിലയിടിവ്: സ്പൈസസ് ബോര്‍ഡ് ഓഫിസ് ധര്‍ണ നാളെ
text_fieldsbookmark_border
നെടുങ്കണ്ടം: ഏലക്കയുടെ വിലയിടിവ് പരിഹരിച്ച് കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സ്പൈസസ് ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം സ്പൈസസ് ബോര്‍ഡ് ഡിവിഷനല്‍ ഓഫിസിനു മുന്നില്‍ ബുധനാഴ്ച്ച ധര്‍ണ നടത്തും. കഴിഞ്ഞവര്‍ഷം സീസൺ ആരംഭത്തില്‍ 1400 രൂപ വിലയുണ്ടായിരുന്ന ഏലക്കക്ക് ഇപ്പോള്‍ കിലോഗ്രാമിന് 700 രൂപയാണുള്ളത്. ഏലകൃഷിയുമായി ഒരുവിധത്തിലും മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ്. ലേല ഏജന്‍സികളും വന്‍കിട കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിമൂലമാണ് ഇപ്പോഴത്തെ വിലത്തകര്‍ച്ച. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും സ്പൈസസ് ബോര്‍ഡും ഇടപെട്ട് കിലോഗ്രാമിന് 2000 രൂപ തറവില നിശ്ചയിച്ച് കര്‍ഷകരെ സഹായിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് ധര്‍ണ. രാവിലെ 10ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി. തോമസ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story