Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:31 AM IST Updated On
date_range 18 Jan 2022 5:31 AM ISTവീണ്ടും ഓൺലൈൻ പഠനം; പതിപ്പള്ളി പരിധിക്ക് പുറത്ത്
text_fieldsbookmark_border
p/4 lead.... മന്ത്രിമാരുടെ വാഗ്ദാനം നടപ്പായില്ല മൂലമറ്റം: കോവിഡ് വ്യാപനം മൂലം ക്ലാസുകൾ അടച്ച് പഠനം വീണ്ടും ഓൺലൈനിലേക്ക് കടക്കുമ്പോൾ എന്ത് ചെയ്യുമെന്ന് അറിയാതെ പതിപ്പള്ളി നിവാസികൾ. പതിപ്പള്ളിയിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ടവർ സ്ഥാപിക്കുമെന്ന സ്ഥലം എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍റെയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും വാഗ്ദാനം നടപ്പായില്ല. റേഞ്ചില്ലാത്തതിനാൽ ഓൺലൈൻ പഠനം വൈകുന്നതിനെക്കുറിച്ചുള്ള പത്രവാർത്തകൾ ഉയർത്തിക്കാട്ടി റോജി എം.ജോൺ എം.എൽ.എ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന് പരിഹാരം കാണുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാൽ, പട്ടികവർഗ ഗ്രാമമായ പതിപ്പള്ളി, മേമുട്ടം അടക്കം പ്രദേശങ്ങളിൽ ഇനിയും റേഞ്ചായിട്ടില്ല. ഇവിടുത്തെ വിദ്യാർഥികൾ മൊബൈൽ റേഞ്ചിനായി ഒരു കിലോമീറ്ററിലേറെ നടന്നുപോകേണ്ട അവസ്ഥയാണ്. പതിപ്പള്ളിയിൽ സ്‌കൂളിനു സമീപം ടവർ സ്ഥാപിക്കുമെന്നാണ് അറിയിച്ചത്. ഇതിനായി സ്വകാര്യ കമ്പിനിയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പഞ്ചായത്തിലും വനംവകുപ്പിലും അപേക്ഷ നൽകിയിരുന്നു. വനംവകുപ്പിന്‍റെ അനുമതി വൈകുന്നതാണ് ടവർ സ്ഥാപിക്കാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ, സമാന പ്രശ്നം ഉണ്ടായിരുന്ന ഉടുമ്പന്നൂർ പഞ്ചായത്തിൽ വനംവകുപ്പിന്‍റെ എതിർപ്പ് മറികടന്ന് ടവർ സ്ഥാപിക്കാനായി. പഞ്ചായത്തിന്‍റെ ശക്തമായ ഇടപെടലിലാണ് ഉടുമ്പന്നൂരിലെ ഉപ്പുകുന്ന്, മൂലക്കാട് മേഖലകളിൽ ടവർ സ്ഥാപിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story