Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:28 AM IST Updated On
date_range 18 Jan 2022 5:28 AM ISTക്രൈംബ്രാഞ്ച് സ്വന്തം കെട്ടിടത്തിലേക്ക്; നിർമാണം ഉടൻ
text_fieldsbookmark_border
മുട്ടം: സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനുവേണ്ടി പുതിയ കെട്ടിടം പണിയുന്നു. മുട്ടം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം എം.വി.ഐ.പിയുടെ അധീനതയിലുണ്ടായിരുന്ന ഒരേക്കർ സ്ഥലമാണ് ക്രൈംബ്രാഞ്ച് ജില്ല ഓഫിസിനുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. രണ്ടേകാൽ കോടി മുടക്കി ഇരുനില കെട്ടിടം പണിയാനാണ് തീരുമാനം. ആദ്യഘട്ടത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. കേരള പൊലീസ് ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിച്ച് ഓഫിസ് പ്രവർത്തനം ആരംഭിക്കും. രണ്ടുവർഷമായി തൊടുപുഴയിലെ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. അതിനുമുമ്പ് തൊടുപുഴ ഡിവൈ.എസ്.പി ഓഫിസ് കെട്ടിടത്തിലായിരുന്നു. tdl mltm2 മുട്ടം സബ് സ്റ്റേഷന് സമീപം ക്രൈംബ്രാഞ്ച് ഓഫിസ് നിർമാണത്തിന് ഏറ്റെടുത്ത സ്ഥലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
