Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:38 AM IST Updated On
date_range 17 Jan 2022 5:38 AM ISTറോഡ് നന്നാക്കാത്തതിനെതിരെ ശവപ്പെട്ടി ചുമന്ന് പ്രതിഷേധം
text_fieldsbookmark_border
കട്ടപ്പന: വർഷങ്ങളായി തകർന്ന കാഞ്ചിയാർ-പള്ളിക്കവല-വെങ്ങാലൂർക്കട, നരിയമ്പാറ-സ്വർണവിലാസം-കൽത്തൊട്ടി റോഡുകൾ നന്നാക്കാത്തതിന് എതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ശവപ്പെട്ടി ചുമന്ന് പ്രതിഷേധം. കരാറുകാരൻ വാക്കുപാലിക്കണമെന്നും റോഡ് നിർമാണം പൂർത്തിയാക്കണമെന്നും പൊതുമരാമത്ത് അധികൃതർ കണ്ണുതുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഡെൻസൻ കെ.മോനിച്ചൻ, മനു എം.ജോയി, ബിജു കുരുവിക്കാട്ട്, സിബി ആന്‍റണി, കെ.ടി. രാജേഷ്, ആൽബിൻ ബാബു, ഡെനിൻ സിബി, മിബിൻ, ബേബി അതിരമ്പുഴ, ഉണ്ണി കടമ്പനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ. ശവപ്പെട്ടിയുമായി നാട്ടുകാരുടെ പ്രതിഷേധസമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
