Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:28 AM IST Updated On
date_range 17 Jan 2022 5:28 AM ISTറോഡും പാലവും കൈയേറി കച്ചവടം; കാൽനട മുടങ്ങി നാട്ടുകാർ
text_fieldsbookmark_border
മൂന്നാർ: ടൗണിലെ റോഡുകളും പാലങ്ങളും വഴിയോര കച്ചവടക്കാർ കൈയേറിയതോടെ തിരക്കിൽപെട്ട് നാട്ടുകാർ വലയുന്നു. വഴിവാണിഭക്കാരുടെ അനധികൃത കച്ചവടമാണ് ടൗണിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കൂടുതൽ തിരക്കുള്ള ചർച്ചിൽ പാലത്തിലും എം.എൽ.എ പാലത്തിലും വഴിവാണിഭക്കാർ പതിവായതോടെ ഇതുവഴി ആർക്കും നടക്കാൻ കഴിയുന്നില്ല. പാലത്തിന്‍റെ ഇരുവശത്തും സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനൊപ്പം വാങ്ങാനായി ആളുകൾ കൂടി നിൽക്കുകയും ചെയ്യുന്നതോടെ പാലത്തിലൂടെ ഗതാഗതം തടസ്സപ്പെടും. പച്ചക്കറി മുതൽ പാത്രങ്ങളും വസ്ത്രങ്ങളും വരെ റോഡിൽ നിരത്തിയിടുന്നതോടെ യാത്രക്കാർ മുഴുവൻ വലയുകയാണ്. വഴിവാണിഭക്കാർ റോഡുകൾ കൈയേറിയതിനാൽ കച്ചവടക്കാർക്കും ബുദ്ധിമുട്ട് വർധിക്കുകയാണ്. തങ്ങളുടെ കടകളിലേക്ക് ആളുകൾക്ക് കയറാൻ കഴിയുന്നില്ലെന്ന് വ്യാപാരികളും പറയുന്നു. ചിത്രം 1 മൂന്നാറിലെ പാലത്തിന്‍റെ ഇരുവശത്തും സാധനങ്ങൾ നിരത്തിയിരിക്കുന്ന വഴിയോര കച്ചവടക്കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
