Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഞ്ചായത്ത്...

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

text_fields
bookmark_border
മൂന്നാർ: പഞ്ചായത്ത് പ്രസിഡന്‍റിനെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ തന്നെ അസഭ്യം പറയുന്നതായി വനിത പഞ്ചായത്ത് പ്രസിഡന്‍റ്​ നൽകിയ പരാതിയിലാണ് നടപടി. ദേവികുളം മുൻ എം.എൽ.എ എ.കെ മണിയടക്കമുള്ള നേതാക്കൾക്ക് എതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളിലാണ് കേസ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവീണ രവികുമാർ കഴിഞ്ഞ ദിവസമാണ് വനിത കമീഷനും പൊലീസിനും പരാതി നൽകിയത്. കൂറുമാറിയ പഞ്ചായത്ത് അംഗങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്​ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നൂറുദിന സമരം നടത്തുകയാണ്. സമരപ്പന്തലിൽ ഇരിക്കുന്ന പ്രവർത്തകർ താൻ വരുമ്പോൾ അസഭ്യം പറയുകയും അക്രമിക്കാൻ ഒരുങ്ങുകയുമാണെന്നാണ്​ പ്രവീണയുടെ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story