Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊ​ടു​പു​ഴ...

തൊ​ടു​പു​ഴ ബ്ലോ​ക്ക്ത​ല ക്ഷീ​രസം​ഗ​മം

text_fields
bookmark_border
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ലം ക്ഷീ​രോൽപാദക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ ബ്ലോ​ക്ക്ത​ല ക്ഷീ​ര സം​ഗ​മം പെ​രു​മ്പിള്ളിച്ചിറയിൽ ന​ട​ത്തി. പി.​ജെ.​ ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡന്‍റ്​ ട്രീ​സ ജോ​സ് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. സെ​മി​നാ​ർ ഉ​ദ്ഘാ​ട​ന​വും ക്ഷീ​രക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഷ​മീ​ന നാ​സ​ർ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്​ ടി​സി ജോ​ബ്, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ്​ തോ​മ​സ് പ​യ​റ്റ​നാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ്​ എ​ൻ.​കെ.​ ബി​ജു, സ്റ്റാൻഡിങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻമാ​രാ​യ ഗ്ലോ​റി കെ.​പൗ​ലോ​സ്, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഷാ​ജി, ജി​ജോ ക​ഴി​ക്കി​ച്ചാ​ലി​ൽ, എ.​ജ​യ​ൻ, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ചെമ്പക​ശ്ശേരി​ൽ, ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റ്​ സി.​ജെ.​ പോ​ൾ, ക്ഷീ​രവി​ക​സ​ന വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​നി ജോ​സ​ഫ്, കെ.​ സു​ഖേഷ്​ കുമാർ എ​ന്നി​വ​ർ സംസാരിച്ചു. കാ​ലിപ്ര​ദ​ർ​ശ​ന​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് പി.​ജെ.​ ജോ​സ​ഫ് എം.എൽ.എ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. TDL PJ JOSEPH കന്നുകാലി പ്രദർശനത്തിൽ ഒന്നാംസ്ഥാനം നേടിയ കോലാനി സ്വദേശി സണ്ണി ജോസഫിന്‍റെ പശുവിനെ പി.ജെ. ജോസഫ് എം.എൽ.എ തലോടുന്നു വിദ്യാഭ്യാസ അവാർഡ് വിതരണം തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമൻെറ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി ഭാഗമായി നടത്തുന്ന റൈസ് വിദ്യാഭ്യാസ അവാർഡ് വിതരണം തിങ്കളാഴ്​ച ഇരട്ടയാർ, പാമ്പാടുംപാറ പഞ്ചായത്തുകളിൽ നടക്കും. ഇരട്ടയാർ പഞ്ചായത്തിൽ രാവിലെ ഒമ്പതിന്​ ഇരട്ടയാർ സെന്‍റ്​ തോമസ് ചർച്ച് പാരിഷ് ഹാളിലും പാമ്പാടുംപാറ പഞ്ചായത്തിൽ 10.30ന് മുണ്ടിയെരുമ എസ്.എൻ ഓഡിറ്റോറിയത്തിൽ വെച്ചുമാണ് പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story