Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡരികിലും തോട്ടിലും...

റോഡരികിലും തോട്ടിലും മാലിന്യനിക്ഷേപം

text_fields
bookmark_border
റോഡരികിലും തോട്ടിലും മാലിന്യനിക്ഷേപം
cancel
-അധികൃതർ അറിയാൻ- അടിമാലി: സംസ്ഥാന സർക്കാറിന്‍റെ ശുചിത്വ പദവി പുരസ്​കാരം ലഭിച്ച രാജാക്കാട് ഗ്രാമപഞ്ചായത്തിന് നാണക്കേടായി മാലിന്യക്കൂമ്പാരം. രാജാക്കാട് ബിവറേജ് ഔട്ട്​ലറ്റിന് സമീപമുള്ള പറമ്പിലും തോട്ടിലും റോഡരികിലുമായാണ് മദ്യക്കുപ്പി അടക്കം മാലിന്യങ്ങളും സമീപ കടകളിൽനിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. റോഡരികിൽ മദ്യക്കുപ്പി സാമൂഹിക വിരുദ്ധർ തല്ലിപ്പൊട്ടിച്ചിടുകയും സമീപത്തെ പറമ്പുകളിലും വലിച്ചെറിയുന്നത് കൃഷിക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ മാലിന്യം ശേഖരിക്കാൻ ഹരിത കർമസേനയും ശുചീകരണ തൊഴിലാളികളുമുണ്ടെങ്കിലും മാസങ്ങളായി മാലിന്യപ്രശ്നത്തിന് പരിഹാരമായിട്ടില്ല. ചില്ലുകുപ്പികൾ വഴിയരികിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ചേർത്തുനിർത്തുവാനും സാധിക്കില്ല. ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് തോട് വൃത്തിയാക്കിച്ചെങ്കിലും വീണ്ടും തോട്ടിൽ നിറയെ കുപ്പിയും മാലിന്യവുംകൊണ്ട് നിറഞ്ഞു. അടിയന്തരമായി മാലിന്യം മാറ്റുന്നതിനും ഇവ നിക്ഷേപിക്കുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. idl adi 3 malinyam ചിത്രം: രാജാക്കാട് റോഡരികിലെ മാലിന്യക്കൂമ്പാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story