Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോറി മറിഞ്ഞ്​ ഡീസൽ...

ലോറി മറിഞ്ഞ്​ ഡീസൽ റോഡിലൊഴുകി: അപകട ഭീഷണി ഒഴിവാക്കി

text_fields
bookmark_border
തൊടുപുഴ: തടിലോറി മറിഞ്ഞതിനെത്തുടര്‍ന്ന് ഡീസല്‍ റോഡിലൊഴുകി. റോഡില്‍ അറക്കപ്പൊടി നിരത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അപകടഭീഷണി ഒഴിവാക്കി. തൊടുപുഴ-പാലാ റോഡില്‍ മഞ്ഞക്കടമ്പിന്​ സമീപത്തെ വളവില്‍ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സേഫ് കേരള പദ്ധതിപ്രകാരം പട്രോളിങ്​ നടത്തുന്നതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ലോറി മറിഞ്ഞു കിടക്കുന്നത് കണ്ടത്. അന്വേഷിച്ചപ്പോള്‍ ലോറി ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മനസ്സിലാക്കി. പാലായില്‍ നിന്ന്​ പെരുമ്പാവൂരിനുപോയ തടിലോറിയാണ് അപകടത്തില്‍പെട്ടത്. ഇതിനിടെ,​ റോഡില്‍ ഡീസല്‍ പരന്നതായി കണ്ട്​ അഗ്​നിരക്ഷാസേനയെ വിവരമറിയിച്ചു. ഇവരെത്തി റോഡില്‍ വെള്ളം പമ്പുചെയ്ത് ഡീസല്‍ ഒഴുക്കിക്കളയാൻ ശ്രമിച്ചെങ്കിലും പരിഹാരമായില്ല. ബൈക്ക്​ യാത്രികർ തെന്നി വീണ്​ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്ന്​ തോന്നിയതോടെ ​ എന്‍ഫോഴ്‌സ്‌മെന്‍റ്​ ഉദ്യോഗസ്ഥര്‍ തൊടുപുഴയിലെ തടിമില്ലിലെത്തി അറക്കപ്പൊടി എത്തിച്ച് റോഡില്‍ വിതറുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ്​ ആർ.ടി.ഒ പി.എ. നസീര്‍, എം.വി.ഐ വി.എ. അബ്ദുൽ ജലീല്‍, എ.എം.വി.ഐമാരായ പി.ആര്‍. രാംദേവ്, പി.ജെ. അജയന്‍ എന്നിവരാണ് പ്രദേശവാസികളായ ഷിബു, അനൂപ് എന്നിവരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. TDL ENFORCEMENT എന്‍ഫോഴ്‌സ്‌മെന്‍റ്​ ഉദ്യോഗസ്ഥര്‍ ​​റോഡിൽ അറക്കപ്പൊടി വിതറി അപകടഭീഷണി ഒഴിവാക്കുന്നു ഡി.വൈ.എഫ്.ഐ ജനകീയ കൂട്ടായ്മ ചെറുതോണി: കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ പൊതു മനസ്സാക്ഷി ഉണര്‍ന്നുവരണമെന്ന് മുന്‍ എം.പി ജോയ്സ് ജോര്‍ജ്. ചെറുതോണിയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്‍റ്​ എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേഷ്​ കൃഷ്ണന്‍, പ്രസിഡന്‍റ് പി.പി. സുമേഷ്, ബി. അനൂപ്, എം.എസ്. ശരത്, അഡ്വ. ഷിയാസ് ജോമോന്‍, ഡിറ്റാജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story