Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎന്‍റെ ഇടുക്കി-കോളം

എന്‍റെ ഇടുക്കി-കോളം

text_fields
bookmark_border
എന്നെ ഞാനാക്കിയ നാട്​ കെ.എം. ബീനമോൾ- ഒളിമ്പ്യൻ പണിക്കൻകുടിയിലെ കൊമ്പൊടിഞ്ഞാലിലായിരുന്നു കുട്ടിക്കാലം. ഇടുക്കിയെ സംബന്ധിച്ച്​ മനംനിറക്കുന്ന ഓർമകളാണ്​ എന്നുമുള്ളത്​. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട്​ തിരുവനന്തപുരത്താണ്​. ഇടുക്കി വിട്ട്​ മറ്റിടങ്ങളിൽവന്ന്​ ജീവിക്കുമ്പോഴാണ്​ സ്വന്തം നാട്​ നമുക്ക്​ എത്രമേൽ പ്രിയപ്പെട്ടതാണെന്ന്​ ബോധ്യപ്പെടുക​. പാറത്തോട്​ സെന്‍റ്​​​ ജോർജ്​ ഹൈസ്കൂളിലായിരുന്നു​ പഠനം. അന്ന്​ നടന്നാണ്​ സ്​കൂളിൽ പോയിരുന്നത്​. നടന്നും ഓടിയും കളിച്ചും നടന്ന ഇടുക്കിയുടെ മൺവഴികളും കുന്നും താഴ്വാരങ്ങളുമാണ്​ തന്‍റെ കുഞ്ഞു കാലുകളെ ബലംവെപ്പിച്ചത്​. അഞ്ച്​ കിലോമീറ്റർ നടന്നാണ്​ സ്കൂളിൽ പോയിരുന്നതും തിരികെ വന്നിരുന്നതും​. നല്ല റോഡുപോലുമുണ്ടായിരുന്നില്ല. പുസ്​തകക്കെട്ടും ചുമന്ന്​ കൂട്ടുകാരുമായി കളിച്ച്​ ചിരിച്ച്​ ദൂരങ്ങൾ താണ്ടുന്നത്​ ഞാനറിയാതെ കരുത്തേകുകയായിവരുന്നു​. ​സഹോദരങ്ങളായ ബിജുവിന്‍റെയും ബിനുവിന്‍റെയും പാത പിന്തുടർന്നാണ്‌ കായികരംഗത്തേക്ക്​ എത്തിയത്‌. ഇവരായിരുന്നു കുട്ടിക്കാലത്തെ എന്‍റെ ആവേശം. വലിയ കയറ്റവും ഇറക്കവും നിറഞ്ഞ വഴികളിലൂടെയാണ്​ സഹോദരങ്ങളും കൂട്ടുകാരുമായി ഓട്ട മത്സരങ്ങൾ വരെ നടത്തുമായിരുന്നു. ഇതായിരുന്നു ആദ്യ പരി​ശീലനം. ഇടുക്കിയുടെ ഭൂപ്രകൃതി കായികമേഖലയിൽ വളർച്ചക്ക്​ മുതൽക്കൂട്ടായിട്ടുണ്ട്​. ഒന്നാം ക്ലാസുമുതൽ സ്കൂളിലെ ഓട്ട മത്സരങ്ങളിൽ പ​ങ്കെടുത്തിരുന്നു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ആഴ്ചയിൽ രണ്ട്​​ ദിവസം ഡ്രിൽ പിരീഡുണ്ടായിരുന്നു. സ്​പോർട്​സിൽ താൽപര്യമുള്ള കുട്ടികളെ കായിക അധ്യാപകർ കണ്ടെത്തിയിരുന്നത്​ ഈ മുക്കാൽ മണിക്കൂറിലാണ്​​. കഴിവുള്ളവരെ വിളിച്ച്​ പരിശീലനം നൽകും. സ്​റ്റേഡിയമൊന്നുമില്ലാത്തതിനാൽ സ്കൂൾ മുറ്റത്തൊക്കെയായിരുന്നു ഓട്ടം. ആറാംക്ലാസിൽ പഠിക്കുമ്പോൾ ദേശീയ സ്കൂൾ മീറ്റിൽ സ്വർണം നേടിയത്​ വഴിത്തിരിവായി. രാജുപോൾ സാറും ചിന്നമ്മ ടീച്ചറുയിരുന്നു ആദ്യ പരിശീലകർ. ഏഴാംക്ലാസ് മുതൽ തിരുവനന്തപുരത്തുള്ള ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലേക്ക്​ പോയി. പിന്നീട്​ മത്സരങ്ങളുടെയും പോരാട്ടങ്ങളുടെയും വേദികൾ തുറന്നു. പല പ്രതിസന്ധികളിലും നാട്​ നൽകിയ കരുത്ത്​ മുന്നോട്ടുനയിച്ചു. 92ൽ ബെസ്റ്റ്​​ വുമൺ അത്​ലറ്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്​ നാടിന്‍റെ അസൗകര്യങ്ങളെക്കുറിച്ച്​ പലരുമറിയുന്നത്​​. വീട്ടിലെത്താനുള്ള പ്രയാസമടക്കം കണ്ട്​ അന്നത്തെ ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലിൽ​​ ഒരു റോഡും എത്തി. അതിന്​ ബീന മോൾ റോഡ്​ എന്ന്​ പേരിടുകയും ചെയ്തു. നാട്ടിലൊരു സ്​റ്റേഡിയത്തിനും എന്‍റെ പേരുണ്ട്​. അധികമാർക്കും ഇത്തരം സൗഭാഗ്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന്​ സംശയമാണ്​. സമയം കിട്ടുമ്പോഴൊക്കെ നാട്ടിലെത്താറുണ്ട്​. തിരക്കേറിയ പട്ടണത്തിൽനിന്ന്​ പലപ്പോഴും അവിടെയെത്തു​മ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറുതല്ല. (പത്മശ്രീ (2004) അർജുന അവാർഡ്‌ , രാജീവ്‌ ഗാന്ധി ഖേൽ രത്ന, രാഷ്ട്രപതിയുടെ പ്രത്യേക അംഗീകാരം, ബുസാൻ ഏഷ്യൻ ഗെയിംസിലെ മികച്ച ഇന്ത്യൻ താരം, ജി.വി രാജ അവാർഡ്‌, ജിമ്മി ജോർജ്‌ അവാർഡ്‌, തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്​) ​TDL beenamol കെ.എം. ബീനമോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story