Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡുകളിൽ ആർട്ടിഫിഷ്യൽ...

റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ കാമറകൾ സ്ഥാപിച്ചുതുടങ്ങി

text_fields
bookmark_border
റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ കാമറകൾ സ്ഥാപിച്ചുതുടങ്ങി
cancel
കട്ടപ്പന: ജില്ലയിലെ ഹൈവേകളിലെ വാഹന പരിശോധനയുടെ പരിമിതികൾ മുതലാക്കി നിയമം ലംഘിക്കുന്നവരെ പിടികൂടാൻ കാമറകൾ സ്ഥാപിച്ചുതുടങ്ങി. നിയമങ്ങൾ മറികടന്ന് വാഹനമോടിക്കുന്നവരെ ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാമറകൾ (നിർമിത ബുദ്ധി) പിടികൂടി ശിഷിക്കും. റോഡപകടങ്ങളും നിയമ ലംഘനങ്ങളും കുറക്കാൻ ജില്ലയിലെ റോഡുകളിൽ 72ഓളം അത്യാധുനിക കാമറകളാണ് ഗതാഗത വകുപ്പ് സ്ഥാപിക്കുന്നത്. തുടക്കത്തിൽ നിർദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ കാഞ്ചിയാറ്റിൽ ആദ്യ കാമറ സ്ഥാപിച്ചു. മോട്ടോർ വാഹന വകുപ്പ് ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാമറയാണ് ഗതാഗത വകുപ്പ് കെൽട്രോണിന്‍റെ സഹകരണത്തോടെ സ്ഥാപിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇടുക്കിയിലെ പ്രധാന റോഡുകളിലെല്ലാം കാമറകൾ പ്രവർത്തന സജ്ജമാക്കാനാണ്​ തീരുമാനം. വാഹന ഉടമയും ഡ്രൈവർമാരും ജാഗ്രത പാലിച്ചില്ലെങ്കിൽ വൻ തുക പിഴ തപാൽ വഴി വീട്ടിൽ എത്തും. റോഡുകളിലൂടെ ഹെൽമറ്റ് ​വെക്കാതെ ചീറിപ്പായുന്ന ബൈക്കുകൾ, സീറ്റ് ബെൽറ്റില്ലാതെ വാഹനമോടിക്കുന്നവർ, അമിത വേഗതയിൽ വാഹനമോടിക്കുന്നവർ കൃത്യമായ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തുടങ്ങിയവയെല്ലാം കാമറയിൽ കുടുങ്ങും. ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ്​ വിഭാഗത്തിന്‍റെ തിരുവനന്തപുരത്തെ സെൻട്രൽ സെർവർ കൺട്രോൾ റൂമിൽ സൂക്ഷിക്കും. തുടർന്ന് ജില്ല കൺട്രോൾ റൂമിലേക്ക്​ കൈമാറും. ഇവിടെനിന്നാണ് നിയമലംഘനം നടത്തിയ വാഹന ഉടമകൾക്ക് ചിത്രം, തീയതി, സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉൾപ്പെട്ട നോട്ടീസ് തപാൽ വഴിയും എസ്.എം.എസ് മുഖേനയും നൽകുക. ഇടുക്കിയിൽ തൊടുപുഴയിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കൺട്രോൾ റൂം തയാറാക്കിയിരിക്കുന്നത്. കാമറകളുടെ അഞ്ചുവർഷത്തെ മെയിന്‍റനൻസും കെൽട്രോൺ നിർവഹിക്കും. ഫോട്ടോ. കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിലെ കാഞ്ചിയാറ്റിൽ സോളാർ നിയന്ത്രിത ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാമറ സ്ഥാപിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story