Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:28 AM IST Updated On
date_range 16 Jan 2022 5:28 AM ISTഭവനസമുച്ചയം താക്കോൽദാനം നാളെ
text_fieldsbookmark_border
അടിമാലി: രാജാക്കാട് ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ മമ്മട്ടിക്കാനത്ത് നിർമാണം പൂർത്തിയാക്കിയ ഭവന സമുച്ചയത്തിന്‍റെ താക്കോൽ ദാനം 17ന് ഉച്ചക്ക് 12ന് നടക്കും. ലയൺസ് ഇന്റർനാഷനൽ ഡയറക്ടർ വി.പി. നന്ദകുമാർ താക്കോൽദാനം നിർവഹിക്കും. പ്രളയത്തിൽ വീട് തകർന്നവരും വാസയോഗ്യമായ വീടില്ലാത്തവരുമായ എട്ട് കുടുംബങ്ങൾക്കാണ് വീടുകൾ ഒറ്റ കോമ്പൗണ്ടിൽ നിർമിച്ചിട്ടുള്ളത്. താക്കോൽദാന ചടങ്ങിൽ ലയൺസ് 318 സി ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് അധ്യക്ഷത വഹിക്കും. മുൻ ഇന്‍റർനാഷനൽ ഡയറക്ടർ ആർ. മുരുകൻ മുഖ്യപ്രഭാഷണം നടത്തും. idl adi 2 club ചിത്രം: രാജാക്കാട് ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കി താക്കോൽദാനം നിർവഹിക്കുന്ന സ്നേഹഭവന സമുച്ചയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
