Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:28 AM IST Updated On
date_range 16 Jan 2022 5:28 AM ISTതോട്ടം മേഖലയിലെ പ്രശ്നപരിഹാരത്തിന് ടാസ്ക് ഫോഴ്സ്
text_fieldsbookmark_border
p2 lead ജാഗ്രത സമിതികൾ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന് വിലയിരുത്തൽ തൊടുപുഴ: തോട്ടംമേഖലയിലെ തൊഴിലാളികളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് ഉത്തരവിറങ്ങി. പീരുമേട് തോട്ടം മേഖലയിലെയടക്കം തൊഴിലാളികളും കുട്ടികളും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് തുടർനടപടി സ്വീകരിക്കാനും ബാലവകാശ കമീഷൻ ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കായുള്ള അതിക്രമങ്ങൾ തടയുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ വീഴ്ച സംഭവിക്കുന്നുവെന്നാണ് കമീഷന്‍റെ കണ്ടെത്തൽ. പീരുമേട്ടിൽ സംസ്ഥാന ബാലവകാശ കമീഷൻ 2015ൽ സന്ദർശനം നടത്തി റിപ്പോർട്ട് നൽകിയതിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിൽ കുട്ടികളടക്കം വലിയ പ്രയാസങ്ങൾ നേരിടുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടർ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് കമീഷൻ നിർദേശം നൽകുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി ജാഗ്രത സമിതികളടക്കം രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും വേണ്ടത്ര പ്രയോജനം ചെയ്തില്ല. ഇതിനുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബറിൽ യോഗം ചേർന്ന് കലക്ടർ ചെയർമാനായി ബന്ധപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി ടാസ്ക്ഫോഴ്സ് രൂപവത്കരിക്കണമെന്ന് തീരുമാനെടുത്തു. എന്നാൽ, തുടർ നടപടി വൈകി. 2021 ഒക്ടോബറിൽ ബാലവകാശ കമീഷൻ വണ്ടിപ്പൊരിയാർ പഞ്ചായത്തിൽ പ്രത്യേക യോഗം ചേരുകയും അടിയന്തരമായി പ്രത്യേക ടാസ്ക്ഫോഴ്സ് രൂപവത്രിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്നാണ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. കുട്ടികളുടെ വിവര ശേഖരണമടക്കം ഇതിലൂടെ ലക്ഷ്യമിടുന്നു. തോട്ടം മേഖലയിലെ കുട്ടികളുടെ കണക്ക്, മാതാപിതാക്കൾ ജോലിക്കുപോകുമ്പോൾ തനിച്ചാകുന്ന കുട്ടികളുടെ വിവര ശേഖരണം, അവരുടെ സംരക്ഷണം എന്നിവയടക്കം ടാസ്ക് ഫോഴ്സിന്റെ കീഴിൽ വരും. കുട്ടികളുടെ വിവരങ്ങൾ കൈയിലുണ്ടായാൽ അവരുടെ കാര്യങ്ങൾ അന്വേഷിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയുമെന്നാണ് കമീഷൻ ചൂണ്ടിക്കാട്ടുന്നത്. പൂട്ട് വീണ ലയങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പുവരുത്താനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. കലക്ടറാണ് ടാസ്ക് ഫോഴസ് ചെയർമാൻ. ജില്ല പൊലീസ് മേധാവി, എക്സൈസ് ഡെപ്യൂട്ടി കമീഷ്ണർ, ജില്ല ലേബർ ഓഫിസർ, പ്ലാന്‍റേഷൻ ഇൻസ്പെക്ടർ, ഡി.എം.ഒ, ആർ.ടി.ഒ, സാമൂഹിക നീതി ഓഫിസർ, വനിത ശിശു വികസന ഓഫിസർ, ജില്ല ശിശു സംരക്ഷണ ഓഫിസർ, സമഗ്ര ശിക്ഷ കേരള പ്രൊജക്ട് ഓഫിസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story