Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിഖിൽ പൈലിക്കെതിരെ...

നിഖിൽ പൈലിക്കെതിരെ നടപടി റിപ്പോർട്ട്​ പരിശോധിച്ചശേഷം -കോൺഗ്രസ്​

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്​.എഫ്​.ഐ വിദ്യാർഥി കൊല്ലപ്പെടാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി പാർട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചുവെന്ന് ഇടുക്കി ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ പറഞ്ഞു. മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ്​ നിഖിൽ പൈലിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് റിപ്പോർട്ട് പരിശോധിച്ചശേഷം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാമ്പസിലേക്ക് കയറിയിരുന്നില്ല. പുറത്തുനിന്ന അവരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.ഐ.എ ജില്ല സമ്മേളനം തൊടുപുഴ: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ജില്ല സമ്മേളനം ഞായറാഴ്ച വൈകീട്ട് 6.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സർക്കാർ പദ്ധതി പ്രകാരമുള്ള സ്വകാര്യ വ്യവസായ പാർക്കുകൾ തൊടുപുഴ, കട്ടപ്പന, അടിമാലി മേഖലകളിൽ തുടങ്ങുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്യും. ഉൽപന്ന എക്‌സിബിഷനും ഉണ്ടാകും. സംസ്ഥാന കൗൺസിൽ ചെയർമാനായി ​തെരഞ്ഞെടുക്കപ്പെട്ട ശ്രീനാഥ് വിഷ്ണു, കെ.എസ്.എസ്.ഐ.എ സെൻട്രൽ സോൺ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബി.ജയകൃഷ്ണൻ എന്നിവരെ യോഗം ആദരിക്കും. ജില്ല പ്രസിഡന്‍റ്​ ബേബി ജോർജ്, സെക്രട്ടറി റെജി വർഗീസ്, ട്രഷറർ വി.സുനിൽകുമാർ, പ്രോഗ്രാം കൺവീനർ കെ.രാമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story