Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുറ്റിയാർവാലിയിൽ ടവർ;...

കുറ്റിയാർവാലിയിൽ ടവർ; തോട്ടം മേഖലയിൽ മൊബൈൽ റേഞ്ചായി

text_fields
bookmark_border
കുറ്റിയാർവാലിയിൽ ടവർ; തോട്ടം മേഖലയിൽ മൊബൈൽ റേഞ്ചായി
cancel
മുന്നാർ: എസ്​റ്റേറ്റ് മേഖലകളിലെ 4ജി മൊബൈൽ നെറ്റ്‌വർക്ക് തടസ്സം പരിഹരിക്കാൻ ജിയോയുടെ പുതിയ ടവർ കമീഷൻ ചെയ്തു. കുറ്റിയാർവാലിയിൽ സ്ഥാപിച്ച ടവറിന്‍റെ ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിച്ചു. തോട്ടം മേഖലയിൽ മൊബൈൽ നെറ്റ്​വർക്ക് ഇല്ലാത്തതുമൂലം തൊഴിലാളികളും വിദ്യാർഥികളും ബുദ്ധിമുട്ടിലായിരുന്നു. പുതിയ ടവർ പ്രവർത്തനം ആരംഭിച്ചതോടെ സമീപപ്രദേശങ്ങളിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നത്തിന് പരിഹാരമാകും. ഏറെക്കാലത്തെ ജനങ്ങളുടെ ആഗ്രഹമാണ്​ കുറ്റിയാർവാലിയിലും സമീപപ്രദേശങ്ങളിലും 4ജി ടവർ വരുക എന്നത്. ഇനിയും കൂടുതൽ എസ്റ്റേറ്റുകളിലേക്ക്​ 4ജി ടവറുകൾ സ്ഥാപിക്കാനുള്ള നടപടി നടക്കുകയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. ചിത്രം 1 കുറ്റിയാർവാലിയിലെ മൊബൈൽ ടവർ എ. രാജ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story