Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ടുകിലോ കഞ്ചാവുമായി...

രണ്ടുകിലോ കഞ്ചാവുമായി യുവാവ്​ അറസ്റ്റില്‍

text_fields
bookmark_border
രണ്ടുകിലോ കഞ്ചാവുമായി യുവാവ്​ അറസ്റ്റില്‍
cancel
അടിമാലി: രണ്ടുകിലോ ഉണക്ക കഞ്ചാവുമായി യുവാവിനെ അടിമാലി നാർകോട്ടിക് എന്‍ഫോഴ്​സ്​മെന്‍റ്​ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപ്പാറ പന്തലിങ്കല്‍ അഭിലാഷാണ്​ (21) അറസ്റ്റിലായത്​. 2.041 കിലോ ഉണക്ക കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച സ്‌കൂട്ടറും നാർകോട്ടിക് സംഘം പിടിച്ചെടുത്തു. ചെറിയ പൊതികളാക്കി കഞ്ചാവ് വില്‍ക്കുന്നതാണ്​ രീതി. മറ്റൊരാള്‍ക്ക് കൈമാറാൻ കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരു​മ്പോഴാണ് പിടിയിലായത്. അഭിലാഷ് കുറച്ചുദിവസമായി നാർകോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീം അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. വിനോദ സഞ്ചാരികള്‍ക്കും കഞ്ചാവ് വിറ്റിരുന്നതായി നാർകോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാർകോട്ടിക് ഇന്‍സ്പെക്ടര്‍ ഷൈബുവിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസര്‍മാരായ എം.സി. അനില്‍, ടി.വി. സതീഷ്, സി.എസ്. വിനേഷ്, കെ.എസ്. അസീസ്, ഗ്രേഡ് പ്രിവന്‍റിവ് ഓഫിസര്‍മാരായ സാന്‍റി തോമസ്, കെ.വി. പ്രദീപ്, വി.ആര്‍. സുധീര്‍, സിവില്‍ എക്​സൈസ് ഓഫിസര്‍മാരായ സിജുമോന്‍, ആര്‍. മണികണ്ഠന്‍, ഡ്രൈവര്‍ പി.വി. നാസര്‍ എന്നിവരുൾപ്പെട്ട സംഘമാണ്​ പ്രതിയെ പിടികൂടിയത്​. idl adi 3 arest ചിത്രങ്ങള്‍ 1) പിടിച്ചെടുത്ത കഞ്ചാവ്​ 2) അറസ്റ്റിലായ അഭിലാഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story