Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്‌കൂളിലെ ബോധന മാധ്യമം...

സ്‌കൂളിലെ ബോധന മാധ്യമം ആകണം പ്രഥമാധ്യാപകരുടെ മാതൃഭാഷ -ബാലാവകാശ കമീഷന്‍

text_fields
bookmark_border
ഇടുക്കി: സംസ്ഥാനത്തെ തമിഴ്, കന്നഡ സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ വഴി നിയമിക്കപ്പെടുന്ന പ്രഥമാധ്യാപകരുടെ മാതൃഭാഷ ആ സ്‌കൂളിലെ ബോധനമാധ്യമം ആയിരിക്കണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവ്​. മലയാളം, തമിഴ്, കന്നഡ മീഡിയം സ്‌കൂളുകളില്‍ ബോധനമാധ്യമത്തില്‍ പ്രാവീണ്യമില്ലാത്തവര്‍ പ്രഥമാധ്യാപകരായി വരുന്നത് കുട്ടികളുടെ പഠനത്തെയും അക്കാദമിക് നിലവാരത്തെയും ബാധിക്കും. ഇത്തരത്തില്‍ അധ്യാപകരെ നിയമിക്കുന്നത് കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമായി കണ്ട് കമീഷന്‍ അംഗം റെനി ആന്‍റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ സ്വീകരിച്ച നടപടി 60 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ക്ക് കമീഷന്‍ നിർദേശം നല്‍കി. ഇടുക്കിയിലും മറ്റ് ചില ജില്ലകളിലും മലയാളം മീഡിയം സ്‌കൂളുകളില്‍ തമിഴ് അധ്യാപകരെ നേരിട്ടും സ്ഥലംമാറ്റം വഴിയും പ്രഥമാധ്യാപകരായി നിയമിക്കുന്നുണ്ട്​. മലയാളം അറിയാത്ത പ്രഥമാധ്യാപകര്‍ക്ക് പഠിപ്പിക്കാനോ മറ്റ് അധ്യാപകരുടെ പഠനക്കുറിപ്പുകൾ പരിശോധിക്കാനോ കഴിയില്ലെന്നും മലയാളം മീഡിയം സ്‌കൂളുകളില്‍ മലയാള ഭാഷാപ്രാവീണ്യമുള്ളവരെ മാത്രമേ പ്രഥമാധ്യാപകരായി നിയമിക്കാവൂ എന്നും ആവശ്യപ്പെട്ട്​ വെള്ളത്തൂവല്‍ സർക്കാർ എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍റ്​ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story